Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ കമീഷൻ: 'സ്വയം...

സോളാർ കമീഷൻ: 'സ്വയം കുഴിച്ച കുഴി'യെന്ന്​ പരിതപിച്ച്​ കോൺഗ്രസ്

text_fields
bookmark_border
രാഷ്ട്രീയമായി നേരിടുന്നതിനോട് വിയോജിച്ച് സുധീരൻ ബിജു ചന്ദ്രശേഖർ തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമീഷൻ നിയമനത്തിലെ പാളിച്ചയും റിപ്പോർട്ട് വാങ്ങാനുണ്ടായതിലെ കാലതാമസവുമാണ് ഇന്നത്തെ 'ദുർഗതിക്ക്' കാരണമെന്ന് പരിതപിച്ച് കോൺഗ്രസ്. ശനിയാഴ്ചയിലെ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നതിന് മുമ്പുതന്നെ എ--ഐ ഗ്രൂപ് നേതാക്കളുമായി എം.എം.ഹസന്‍ ആശയവിനിമയം നടത്തി വിമര്‍ശനം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. റിപ്പോര്‍ട്ട് നിയമസഭയില്‍ െവച്ചശേഷം വിശദമായ ചര്‍ച്ചയാകാമെന്ന ധാരണയിലാണ് അവിടെ എത്തിയത്. എന്നാല്‍, സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് അംഗീകരിച്ചില്ല. ഉമ്മൻ ചാണ്ടിയാകെട്ട, മറുപടി നല്‍കിയില്ല. റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലുള്ള കേസുകള്‍ നിലനില്‍ക്കില്ലെന്ന് മാത്രം വ്യക്തമാക്കി. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമനടപടികൾ കൈക്കൊള്ളാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എന്നാൽ, പ്രചാരണ പരിപാടികൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനായില്ല. രാഷ്ട്രീയപരമായി ഇൗ വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ വി.എം. സുധീരൻ ത​െൻറ വിയോജിപ്പ് പ്രകടിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ഒാഫിസിന് തെറ്റുപറ്റിയെന്നും പല തട്ടിപ്പുകേസിലും പ്രതിയായ ഒരു വ്യക്തിക്ക് എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിയിറങ്ങാനായിയെന്നും സുധീരൻ ചോദിച്ചു. എല്ലാ കുഴപ്പങ്ങളും വരുത്തിയിട്ട് രാഷ്ട്രീയമായി നേരിട്ടാല്‍ അതൊന്നും ജനം വിശ്വസിക്കില്ല. നിയമപരമായി പ്രശ്‌നത്തെ നേരിടണം. ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയെ ഒട്ടും വിശ്വാസമില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. കമീഷനെ നിയമിക്കുന്നതിന് കൂടിയാലോചിച്ചില്ല, മുഖ്യമന്ത്രിയുടെ ഒാഫിസ് മാത്രമേ അറിഞ്ഞുള്ളൂ എന്നിങ്ങനെ വി.ഡി. സതീശൻ, കെ. മുരളീധരൻ, ടി.എന്‍. പ്രതാപൻ, കെ. മുരളീധരൻ എന്നിവർ കുറ്റപ്പെടുത്തി. വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ ഒരുകാലത്തും പാര്‍ട്ടി പൂർണമായി ഏറ്റെടുത്തിട്ടില്ലെന്നും പാമോലിന്‍, ചാരക്കേസുകള്‍ വന്നപ്പോള്‍ കെ. കരുണാകരനെപ്പോലും രാഷ്ട്രീയമായി സംരക്ഷിച്ചിെല്ലന്ന് മറക്കരുതെന്നും പി.സി. ചാക്കോ ഓർമിപ്പിച്ചു. കള്ളക്കേസുകളിൽ സി.പി.എം ഏതറ്റം വരെ പോകുമെന്നും അതിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്നും പി.ജെ. കുര്യൻ പറഞ്ഞു. നിയമപരമായി നേരിടാമെന്ന് തീരുമാനിച്ചാൽ, കേസ് തീരുേമ്പാേഴക്കും പാർട്ടിയുണ്ടാകില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഒരുകൂട്ടം നേതാക്കളെ തേജോവധം ചെയ്യാന്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടാണ് എം.ഐ. ഷാനവാസ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ പകപോക്കലാണ് മുഖ്യമന്ത്രി നടത്തുന്നത്. അതിനാൽ ഇൗ പ്രശ്‌നത്തെ രാഷ്ട്രീയമായിതന്നെ നേരിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒടുവില്‍ എല്ലാവരും ഷാനവാസി​െൻറ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story