Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTമോദി തങ്ങൾക്കൊപ്പമെന്ന് അണ്ണാ ഡി.എം.കെ മന്ത്രി
text_fieldsbookmark_border
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങൾക്കൊപ്പമുള്ളിടത്തോളം കാലം ആർക്കും എ.െഎ.എ.ഡി.എം.കെയെ തകർക്കാനാവില്ലെന്ന് തമിഴ്നാട് െഡയറി വകുപ്പ് മന്ത്രി ടി.കെ. രാജേന്ദ്ര ബാലാജി. എടപ്പാടി പളനിസ്വാമി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജനറൽ കൗൺസിലിലെ 92 ശതമാനം അംഗങ്ങളും എടപ്പാടി വിഭാഗത്തെയാണ് പിന്തുണക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ആണ്ടിപ്പട്ടിയിൽ പാർട്ടിപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്നാട്ടിൽ നടക്കാൻ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം ഉരുത്തിരിയാനുള്ള സാധ്യതയുണ്ട്. കേന്ദ്രത്തിൽ ഭൂരിപക്ഷം അണ്ണാ ഡി.എം.കെ എം.പിമാരും ബി.ജെ.പിക്ക് പിന്തുണ നൽകുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story