Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:05 AM IST Updated On
date_range 22 Oct 2017 11:05 AM ISTലേലം; ആളെ കിട്ടാൻ വിലകുറച്ച് ദാവൂദിെൻറ സ്വത്തുക്കൾ
text_fieldsbookmark_border
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ ലേലത്തിനുവെച്ച സ്വത്തുക്കളുടെ വില വിപണിമൂല്യത്തെക്കാൾ താഴെ. ദക്ഷിണ മുംബൈയിലെ പാക്മോഡിയ, യാകൂബ് സ്ട്രീറ്റുകളിലെ ഫ്ലാറ്റുകൾ, െഗസ്റ്റ് ഹൗസ്, ഹോട്ടൽ എന്നിവയാണ് കണ്ടുകെട്ടി ലേലത്തിനുവെച്ചത്. കഴിഞ്ഞദിവസം ലേലവുമായി ബന്ധപ്പെട്ട് നൽകിയ പരസ്യത്തിൽ നൽകിയ അടിസ്ഥാന വില പ്രദേശത്ത് നിലവിലുള്ള വിപണിമൂല്യത്തെക്കാൾ താഴെയാണ്. ചതുരശ്ര അടിക്ക് 15,000 രൂപയോളമാണ് മൂല്യമെന്നിരിക്കെ 3241 ചതുരശ്ര അടി വലുപ്പമുള്ള സ്വത്തിന് നാലുകോടി രൂപയാണ് സർക്കാർ വില നിശ്ചയിച്ചിരിക്കുന്നത്. 86 ലക്ഷം രൂപയോളം കുറച്ചാണിത്. കഴിഞ്ഞ മൂന്നു തവണ ലേലം ചെയ്തിട്ടും ആളുകൾ വാങ്ങാൻ തയാറാകാത്തതിനാലാണ് വില കുറച്ചതെന്നാണ് സൂചന. എന്നാൽ, ലേലംകൊള്ളാൻ ആളുകൾക്ക് ഭയമാണെന്ന് മുംബൈ പൊലീസ്വൃത്തങ്ങൾ പറയുന്നു. 2001ൽ നാഗ്പാഡയിലെ സ്വത്ത് ലേലം കൊണ്ട ഡൽഹി അഭിഭാഷകനെ ഇന്നേവരെ അതിൽ കാലുകുത്താൻ 'ഡി കമ്പനി' അനുവദിച്ചിട്ടില്ല. സ്വത്ത് പൊലീസിന് എഴുതിനൽകാൻ അഭിഭാഷകൻ തയാറായെങ്കിലും മുംബൈ പൊലീസ് നിരസിക്കുകയാണുണ്ടായത്. വിവിധ നഗരങ്ങളിലും മറ്റുമുള്ള ദാവൂദിെൻറ ബിനാമി സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര ധനകാര്യ രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story