Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:02 AM IST Updated On
date_range 22 Oct 2017 11:02 AM ISTസമൂഹമാധ്യമങ്ങൾ തീവ്രചിന്ത വളർത്തുന്നു ^കരസേന മേധാവി
text_fieldsbookmark_border
സമൂഹമാധ്യമങ്ങൾ തീവ്രചിന്ത വളർത്തുന്നു -കരസേന മേധാവി ജമ്മു: കശ്മീരിലെ യുവാക്കളിൽ തീവ്രചിന്ത വളരുന്നതിെൻറ പ്രധാന ഉത്തരവാദിത്തം സമൂഹമാധ്യമങ്ങൾക്കാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 47 സായുധ റെജിമെൻറിൽ നടന്ന ചടങ്ങിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു റാവത്ത്. 'ആഗോളതലത്തിൽ തീവ്രചിന്തകളുണ്ട്. ജമ്മു-കശ്മീരിൽ, പ്രത്യേകിച്ച് യുവാക്കളിൽ ഇത് വളരുന്നത് ഗൗരവമുള്ള കാര്യമാണ്. സംസ്ഥാന സർക്കാറും പൊലീസും ഭരണസംവിധാനവുമെല്ലാം ആശങ്കയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളാണ് ഇതിന് പ്രധാന കാരണം' -അദ്ദേഹം വ്യക്തമാക്കി. താഴ്വരയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ മുടിമുറിക്കൽ സംഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് സുരക്ഷാസേനക്ക് ഭീഷണിയായി കാണരുതെന്ന് സേന മേധാവി പ്രതികരിച്ചു. 'രാജ്യത്തിെൻറ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ കശ്മീരിൽ നടക്കുന്നുവെന്നേയുള്ളൂ. ഇത് പതിവു കാര്യമാണ്. വലിയ സുരക്ഷാപ്രശ്നമായി കാണേണ്ടതില്ല -അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story