Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 5:32 AM GMT Updated On
date_range 22 Oct 2017 5:32 AM GMTകളമശ്ശേരി മേൽപ്പാലത്തിനടിയിൽ വെള്ളക്കെട്ട്; യാത്ര ദുരിതം രൂക്ഷം
text_fieldsbookmark_border
കളമശേരി: കാനയിൽ മണ്ണും മാലിന്യവും നിറഞ്ഞതിനാൽ ദേശീയ പാത കളമശ്ശേരി മേൽപാലത്തിനടിയിൽ വെള്ളക്കെട്ട് യാത്ര ദുരിതം രൂക്ഷമാക്കുന്നു. വല്ലാർപാടം പാതയുടെ കളമശ്ശേരിയിലെ കവാടത്തിലാണ് വെള്ളക്കെട്ട്. റോഡിൽ കിടക്കുന്ന മണ്ണും, മാലിന്യവും ഓടകളിൽ കെട്ടിക്കിടക്കുന്നതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഭാഗത്ത് യാതൊരു വിധ ശൂചീകരണ പ്രവർത്തനങ്ങളും നടത്താറില്ലയെന്നാണ് ആക്ഷേപം. ആൾ സഞ്ചാരം കുറവായ ഈ ഭാഗത്ത് സെപ്റ്റിക് മാലിന്യവും ഒഴുക്കുന്നത് പതിവാണ്. ഇത് പലപ്പോഴും റോഡിൽ ഒഴുകി പരന്ന് കിടക്കുന്നത് കാണാവുന്നതാണ്. കൂടാതെ അന്യസംസ്ഥാന ലോറികളുടെ അനധികൃതപാർക്കിങ്ങും, ഇവകളിൽ കൊണ്ടുവരുന്ന െതർമോകോൾ മാലിന്യങ്ങളും ഈ ഭാഗത്ത് വാരി വലിച്ചിടുകയാണ്. ഇവകളെല്ലാം കാനകളിൽ പോയി തടഞ്ഞു കിടക്കുകയാണ്. ഇതുമൂലം ചെറു മഴ പെയ്താൽ പോലും വെള്ളം ഒഴുകി പോകാൻ കഴിയാതെ റോഡിൽ വെള്ളക്കെട്ടാകും. ഇതിെൻറ ദുരിതം ഏറെയും അനുഭവിക്കുന്നത് ഇരുചക്രവാഹനക്കാരാണ്. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ റോഡിലെ വെള്ളക്കെട്ട് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ ചെളിവെള്ളത്തിൽപ്പെടുന്നതും സ്ഥിരം സംഭവമാണെന്നാണ് യാത്രക്കാരുടെ പരാതി.
Next Story