Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂത്രാശയരോഗ നിർണയ...

മൂത്രാശയരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
കളമശ്ശേരി: കൂനംതൈ പത്തടിപ്പാലം െറസിഡൻറ്സ് അസോസിയേഷനും ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സൗജന്യ മൂത്രാശയ രോഗ നിർണയ ക്യാമ്പ് നടത്തുന്നു. ഈ മാസം 22 മുതൽ 30 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ക്യാമ്പ്. മൂത്രാശയ കല്ലുകൾ, മൂത്രതടസ്സം, മൂത്രത്തിൽ പഴുപ്പ്, അണുബാധ, രക്തം പോക്ക്, വൃക്കസംബന്ധമായ രോഗങ്ങൾ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം, സ്ത്രീകൾക്ക് മൂത്രം നിയന്ത്രിക്കാനാവാത്ത അവസ്ഥ തുടങ്ങിയ പരിശോധനകൾ യൂറോളജിസ്റ്റ് ഡോ. ധനശേഖര​െൻറ നേതൃത്വത്തിലുള്ള സംഘം നടത്തും. ഉദ്ഘാടനം ജില്ല െറസിഡൻറ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ മേഖല പ്രസിഡൻറ് അസീസ് കുമ്മഞ്ചേരി നിർവഹിക്കും. സൗജന്യ രജിസ്ട്രേഷന് ഫോൺ: 0484-2555301, 2555304. കോഴിക്കുഞ്ഞ് വിതരണം ഏലൂർ: നഗരസഭ 2017--'18 പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വളർത്തൽ കൃഷിയുടെ ഭാഗമായി 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വാർഡ്‌ സഭയിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഇവർ അടച്ച വിഹിതവും മുനിസിപ്പൽ വിഹിതവും ഉൾപ്പെടുത്തി ഒരാൾക്ക് പത്ത് കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയത്. മൃഗാശുപത്രി അങ്കണത്തിൽ വെച്ച് നഗരസഭ പൊതുമരാമത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എ.ഡി. സുജിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ചന്ദ്രമതി കുഞ്ഞപ്പൻ, ലീല ബാബു, മൃഗാശുപത്രി ഡോക്ടർ മറിയാമ്മ തോമസ്, മുനിസിപ്പൽ പ്ലാൻ കോഒാഡിനേറ്റർ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story