Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:02 AM IST Updated On
date_range 22 Oct 2017 11:02 AM ISTകൺവെൻഷൻ
text_fieldsbookmark_border
കളമശ്ശേരി: വിലക്കയറ്റം തടയുക, മിനിമം കൂലി നടപ്പാക്കുക, പൊതുമേഖല വ്യവസായങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയൻ ഡൽഹിയിൽ നടത്തുന്ന ധർണയുടെ ഭാഗമായി കൺെവൻഷൻ നടത്തി. 12 ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒമ്പത്, 10, 11 തീയതികളിലാണ് ധർണ. ഏലൂർ എസ്.സി.എസ്. മേനോൻ ഹാളിൽ നടന്ന കൺെവൻഷനിൽ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകൾ പങ്കെടുത്തു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കെ.എം. അമാനുല്ല അധ്യക്ഷത വഹിച്ചു. പി.എം. അലി (എസ്. ടി.യു), മണികണ്ഠൻ (എം.ടി.യു.സി), നാരായണൻകുട്ടി (യു.ടി.യു.സി), എം.കെ. കുഞ്ഞപ്പൻ(ടി.യു.സി .ഐ), സി.ഐ.ടി.യു മേഖല സെക്രട്ടറി അഡ്വ. മുജീബ് റഹ്മാൻ, എ. രഘു, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story