Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 11:02 AM IST Updated On
date_range 22 Oct 2017 11:02 AM ISTതുറമുഖത്തെ റാങ്ക് കാഷ്വൽ തൊഴിലാളികളുടെ പോരാട്ട വിജയത്തിെൻറ വാർഷികം
text_fieldsbookmark_border
മട്ടാഞ്ചേരി: 1970 മുതൽ കൊച്ചി തുറമുഖത്ത് നടന്നുകൊണ്ടിരുന്ന ഒരു തൊഴിൽ സമ്പ്രദായമായിരുന്നു 'റാങ്ക് കാഷ്വൽ. അക്കാലത്ത് തുറമുഖത്തെ ഡോക്ക് ലേബർ ബോർഡിെൻറ അധികമായി വരുന്ന ജോലികൾക്ക് പോയിരുന്നത് ഇവരായിരുന്നു. ഈ തൊഴിലാളികൾക്ക് തൊഴിൽപരമായും നിയമപരമായും യാതൊരു പരിരക്ഷയും അക്കാലത്ത് കിട്ടിയിരുന്നില്ല. കപ്പലിൽ ജോലിക്ക് ചെന്നാൽ അടുത്ത ദിവസം പത്ത് രൂപ അഡ്വാൻസ് (പറ്റ്) നൽകും. പിന്നീട് കപ്പൽ തുറമുഖം വിട്ടാലേ ഇവർക്ക് തുച്ഛമായ വേതനം ലഭിച്ചിരുന്നുള്ളൂ. തുടർന്ന് ഇവർ കൂട്ടമായി സമരം നടത്തിയതോടെ കപ്പലിലേക്ക് ആവശ്യത്തിന് തൊഴിലാളികളെ കൊടുക്കാനാവാത്ത സ്ഥിതി സംജാതമായി. ഇത് കപ്പലിൽനിന്ന് ചരക്ക് കയറ്റിയിറക്കുന്നതിനെയും ബാധിച്ചു. സമരത്തിനൊടുവിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ഇടപെട്ട് അന്വേഷണ കമീഷനെ നിയമിച്ചത്. കമീഷൻ സർക്കാറിന് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇവർക്ക് കൊച്ചി ഡോക് ലേബർ ബോർഡിൽ ജോലി തരപ്പെട്ടത്. ഈ സുദിനത്തിെൻറ സുവർണ ജൂബിലി ആഘോഷം ഡി.എൽ.ഡി കോൺഫറൻസ് ഹാളിൽ നടന്നു. മുൻ ഡി.എൽ.ബി സെക്രട്ടറി ടി.എൻ.ജി. നായർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് പി.എം. അബ്്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാഫിക് മാനേജർ ജിമ്മി ജോർജ്, അസി. ട്രാഫിക് മാനേജർ രാജ് വിനോദ്, ആർ. രാജേന്ദ്രൻ, എം.ജെ. ജയിംസ് , പി.ഇ. അഷ്റഫ്, വി.പി. ത്വാഹ, കെ.കെ. മുഹമ്മദാലി, പി.എൽ. സതീശൻ, അജാമളൻ, പി.എ. ഫ്രാൻസിസ്, പി.ജി. ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story