Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ റെയിൽവേ...

ആലപ്പുഴ റെയിൽവേ സ്​റ്റേഷനിൽ മൂന്നുലക്ഷത്തി​െൻറ പുകയില ഉൽപന്നങ്ങൾ പിടിച്ചു

text_fields
bookmark_border
ആലപ്പുഴ: ട്രെയിൻ മാർഗം കടത്തിയ മൂന്നുലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ റെയിൽവേ പൊലീസ് കണ്ടെടുത്തു. രാവിലെ ഒമ്പതിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്ന ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസിൽനിന്ന് തുണിത്തരങ്ങൾ എന്ന വ്യാജേന പോർട്ടർമാരുടെ കൈകളിൽ എത്തിയ ലഗേജ് ബോക്സിലായിരുന്നു പുകയില ഉൽപന്നങ്ങൾ. സംശയം തോന്നി റെയിൽവേ പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരി ഉൽപന്നങ്ങളാണെന്ന് മനസ്സിലായത്. 345 പാക്കറ്റ് ഹാൻസും 160 പാക്കറ്റ് കൂൾ ലിപ്പുമാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. റെയിൽവേ പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ ബിജുവി‍​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മുമ്പും ഇതേ രീതിയിൽ ട്രെയിനിൽനിന്ന് ലഹരിവസ്തുക്കൾ റെയിൽവേ പൊലീസ് കണ്ടെത്തിരുന്നു. അന്നും ബംഗളൂരുവിൽനിന്നാണ് ഇവ എത്തിയത്. ഇതി‍​െൻറ അന്വേഷണവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ഇപ്പോൾ ബംഗളൂരുവിലുണ്ട്. ഒരുപ്രതി വലയിലായതായാണ് സൂചന. പിടികൂടിയ ലഹരിവസ്തുക്കൾ ചേർത്തല കോടതിയിൽ ഹാജരാക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story