Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:18 AM IST Updated On
date_range 21 Oct 2017 11:18 AM ISTസെൻറർ സ്‌ക്വയർ മാൾ: ബിൽഡിങ് പെർമിറ്റ് സംഘടിപ്പിച്ചതിൽ ക്രമക്കേടെന്ന് അഗ്നിശമനസേന
text_fieldsbookmark_border
കൊച്ചി: എം.ജി റോഡിലെ സെൻറർ സ്‌ക്വയർ മാളിന് തങ്ങളുടെ എൻ.ഒ.സി ഇല്ലാതെ ബിൽഡിങ് പെർമിറ്റ് സംഘടിപ്പിച്ചതിൽ ക്രമക്കേടുണ്ടെന്ന് അഗ്നിശമനസേന അധികൃതർ ഹൈകോടതിയിൽ. സെൻറർ സ്‌ക്വയർ മാളിലെ മൾട്ടിപ്ലക്‌സ് തിയറ്ററിന് ഫയർ എൻ.ഒ.സി ഇല്ലെന്ന പേരിൽ അനുമതി നിഷേധിച്ചതിനെതിരെ ഉടമകളായ പീവീസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് ഫയർഫോഴ്സ് എറണാകുളം അസി. ഡിവിഷനൽ ഒാഫിസർ വി. സിദ്ധകുമാറിെൻറ വിശദീകരണം. മാളിെൻറ താഴത്തെ നിലമുതൽ ആറാം നിലവരെ വാണിജ്യസ്ഥാപനം തുടങ്ങാനും ഏഴുമുതൽ 13 വരെ നിലകൾ പാർപ്പിട ആവശ്യത്തിന് ഉപയോഗിക്കാനുമാണ് ശിപാർശ ചെയ്തിരുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സമർപ്പിച്ച പ്ലാൻ പരിശോധിച്ചാണ് ഇൗ ശിപാർശ നൽകിയത്. നാലാം നിലയിൽ തിയറ്ററും പ്ലാനിൽ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് കൊച്ചി കോർപറേഷനിൽനിന്ന് പുതുക്കിയ പ്ലാനിൽ പെർമിറ്റ് വാങ്ങുേമ്പാൾ ഇത് മാറ്റി. കോർപറേഷനിൽനിന്ന് പെർമിറ്റ് വാങ്ങിയപ്പോൾ ഫയർ എൻ.ഒ.സി വാങ്ങിയില്ല. മാളിെൻറ ആറുമുതൽ എട്ടുവരെയുള്ള നിലകൾ ആളുകൾ ഒത്തു ചേരാൻ കഴിയുന്ന തരത്തിലുള്ള ഡി ഗ്രൂപ് ബിൽഡിങ്ങാണ്. കേരള മുനിസിപ്പൽ ബിൽഡിങ് ചട്ടം 30 മീറ്റർ ഉയരത്തിൽ ആളുകളുടെ ഒത്തുചേരൽ അനുവദിക്കുന്നില്ല. ഈ നിലകളിൽ 1500ഒാളം പേരെങ്കിലും സിനിമ കാണാനും മറ്റുമായി ഒത്തുകൂടാനിടയുണ്ട്. തീപിടിത്തമുണ്ടായാൽ മൂന്നുമുതൽ അഞ്ച് മിനിറ്റിനകം ആളുകളെ രക്ഷപ്പെടുത്തേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ അഗ്നിശമനസേനക്ക് സുരക്ഷ ഉറപ്പുവരുത്താനാവില്ല. 30 മീറ്ററിന് മുകളിൽ കെട്ടിടത്തിന് അഗ്നിസുരക്ഷ നൽകാൻ മാർഗനിർദേശങ്ങളും നിലവിലില്ല. അതിനാലാണ് എൻ.ഒ.സി നൽകാത്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story