Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:14 AM IST Updated On
date_range 21 Oct 2017 11:14 AM ISTവയലാറിൽ ഉയർത്താനുള്ള പതാക പ്രയാണം തുടങ്ങി
text_fieldsbookmark_border
തുറവൂർ: പുന്നപ്ര-വയലാർ സമരത്തിെൻറ 71ാം വാർഷികത്തിെൻറ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക പ്രയാണം ആരംഭിച്ചു. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിൽനിന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ പതാക ഏറ്റുവാങ്ങി. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡൻറ് എൻ.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ, എസ്. ബാഹുലേയൻ, കെ.വി. ദേവദാസ്, കെ. രാജപ്പൻ നായർ, എ.എസ്. സാബു, ടി.ടി. ജിസ്മോൻ, എം.സി. സിദ്ധാർഥൻ, എൻ.പി. ഷിബു, ടി.എം. ഷറീഫ്, ഏരിയ സെക്രട്ടറി പി.കെ. സാബു എന്നിവർ സംസാരിച്ചു. തുടർന്ന് പ്രയാണം ആരംഭിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സ്വീകരണകേന്ദ്രങ്ങളിൽ വി.എ. സിദ്ധാർഥൻ, എൻ.കെ. സുരേന്ദ്രൻ, സി.എൻ. മനോഹരൻ, സി.വി. ജോയി, പി.കെ. ഹരിക്കുട്ടൻ, ബി. വിനോദ്, പി.എം. പ്രമോദ്, പി.ഡി. ബിജു, മേനക ബാലകൃഷ്ണൻ, ബിമൽ ജോസഫ്, എൻ.ഡി. ബിജു, സി.എം. കുഞ്ഞിക്കോയ, എൻ.കെ. പവിത്രൻ, എസ്.എ. ഷരീഫ് എന്നിവർ സംസാരിച്ചു. ഒറ്റപ്പുന്നയിൽ സമാപിച്ചു. മേനാശേരി സമരത്തിെൻറ വാരാചരണ പരിപാടികൾക്ക് തുടക്കംകുറിച്ച് ശനിയാഴ്ച കൊടി ഉയരും. വൈകീട്ട് ആറിന് സമരസേനാനി എം.എ. ദാമോദരൻ പതാക ഉയർത്തും. വാരാചരണ കമ്മിറ്റി പ്രസിഡൻറ് ടി.എം. ഷറീഫ് അധ്യക്ഷത വഹിക്കും. കെ.വി.എം ആശുപത്രിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിൽ നഴ്സുമാർ നടത്തുന്ന സമരം 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ മാനേജ്മെൻറുമായി ഒത്തുതീർപ്പ് ആക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു ആവശ്യപ്പെട്ടു. ആതുരാലയങ്ങളെ കച്ചവട സ്ഥാപനമാണെന്ന രീതിയിൽ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മാനേജ്മെൻറിെൻറ മുന്നിൽ മുട്ടുമടക്കില്ല. ശക്തമായ സമരവുമായി യുവമോർച്ച മുന്നോട്ടുപോകും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച ജില്ല കമ്മിറ്റി കെ.വി.എം ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി അജി ആർ. നായർ അധ്യക്ഷത വഹിച്ചു. പ്രമോദ് കാരക്കാട്, എസ്. സാജൻ, സുദീപ് വി. നായർ, ശ്രീരാജ് ശ്രീവിലാസം, അരുൺ പണിക്കർ, ബിനുദാസ്, അരുൺ പട്ടണക്കാട്, ഷാജി കരുവാറ്റ, വിമൽ രവീന്ദ്രൻ, രഞ്ജിത്ത് ആലപ്പുഴ, ജ്യോതിഷ്ഭട്ട്, ബിപിൻ, വരുൺ ആലപ്പുഴ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story