Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 5:44 AM GMT Updated On
date_range 21 Oct 2017 5:44 AM GMTലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
text_fieldsbookmark_border
െകാച്ചി: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ ലഭിച്ചിരുന്നവർ ജനുവരി മുതൽ തുടർന്ന് ലഭിക്കാൻ ജീവിച്ചിരിക്കുെന്നന്ന് തെളിയിക്കാനുള്ള ഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് നവംബർ ഒന്നിനും ഡിസംബർ 10നുമിെട ജില്ല ഒാഫിസിൽ ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റിെനാപ്പം പെൻഷണറുടെ പെൻഷൻ സംബന്ധിച്ച മറ്റ് വിവരങ്ങളടങ്ങിയ അപേക്ഷഫോറവും ഹാജരാക്കണം. അപേക്ഷഫോറത്തിെൻറ മാതൃക കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ ജില്ല ഒാഫിസിൽനിന്ന് സൗജന്യമായി ലഭിക്കും. മേൽ രേഖകൾക്ക് പുറമെ സാന്ത്വന സഹായം ലഭിക്കുന്നവർ (മൈനറായ കുട്ടികൾ ഒഴികെയുള്ളവർ) പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. രേഖകൾ ഹാജരാക്കാത്തവർക്ക് ജനുവരി മുതൽ പെൻഷൻ അയക്കുന്നതല്ല. ലൈഫ് സർട്ടിഫിക്കറ്റിൽ വെട്ടിത്തിരുത്തലുകൾ അനുവദിക്കുന്നതല്ലെന്നും ജില്ല എക്സിക്യൂട്ടിവ് ഒാഫിസർ അറിയിച്ചു.
Next Story