Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ്​ കടത്ത്​:...

കഞ്ചാവ്​ കടത്ത്​: ​അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും ^എസ്​.പി

text_fields
bookmark_border
കഞ്ചാവ് കടത്ത്: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും -എസ്.പി പെരുമ്പാവൂർ: കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. പെരുമ്പാവൂരിൽ വ്യാഴാഴ്ച 120 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആന്ധ്രയിൽനിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് യഥേഷ്ടം എത്തുന്നത്. ഇതി​െൻറ ഉറവിടം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതിന് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള റേഞ്ച് ആൻറി നാർകോട്ടിക് സ്ക്വാഡി​െൻറ പ്രവർത്തനം സജീവമാക്കുമെന്ന് എസ്.പി പറഞ്ഞു. കഞ്ചാവ് ലോബിയുടെ ശൃംഖലയിൽ കോളജ് വിദ്യാർഥികൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചില കോളജുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പെരുമ്പാവൂർ ഡിവൈ.എസ്.പി വേണു, എസ്.ഐ പി.എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തോളമായി നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് കഞ്ചാവും പ്രതികെളയും പിടികൂടിയത്. കേരളത്തിൽ ആദ്യമായാണ് കിൻറൽ കണക്കിന് കഞ്ചാവ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിന് പാരിതോഷികം നൽകുന്നത് പരിഗണനയിലാണെന്ന് അറിയിച്ചു. കഞ്ചാവ് വിൽപന പ്രഫഷനൽ കോളജുകൾ അടക്കം കേന്ദ്രീകരിച്ച് -പൊലീസ് പെരുമ്പാവൂർ: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് വിവിധ ഭാഗങ്ങളിലെ പ്രഫഷനൽ കോളജ് ഉൾെപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിറ്റിരുന്നതെന്ന് പൊലീസ്. പെരുമ്പാവൂരിൽ പിടികൂടിയ കഞ്ചാവും ഇത്തരത്തിൽ വിൽപനക്കുള്ളതായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളും വൻ തോതിൽ കഞ്ചാവ് വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ചത്തെ സംഭവത്തിലെ ഒന്നാംപ്രതി ഇടുക്കി ഉടുമ്പൻചോല തേവരോളിയിൽ വീട്ടിൽ വിനോദ് വർഷങ്ങളായി ആന്ധ്രയിൽനിന്ന് വൻ തോതിൽ കഞ്ചാവ് കടത്തി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു. മുമ്പ് 64 കിലോ കഞ്ചാവ് വിൽപന നടത്തിയ കേസിൽ ഇയാൾ പിടിയിലായിട്ടുണ്ട്. രണ്ടാം പ്രതി തൃശൂർ മുകുന്ദപുരം കുറ്റാരപ്പിള്ളി വീട്ടിൽ ജോബിയുടെ നേതൃത്വത്തിലാണ് വടക്കൻ ജില്ലകളിലെ കഞ്ചാവ് വിൽപന. മൂന്നാംപ്രതി കോട്ടയം കാഞ്ഞിരപ്പിള്ളി ഇറത്തിൽ വീട്ടിൽ മാത്യുവാണ് കോട്ടയം ജില്ല കേന്ദ്രീകരിച്ച് വിറ്റിരുന്നത്. ഇതിനായി റബർ തോട്ടങ്ങൾ കടുംവെട്ടിന് എടുത്ത് ഷെഡുകൾ കെട്ടി സൂക്ഷിക്കുകയായിരുന്നു. കേരളത്തിന് പുറത്തുനിന്ന് പിക്-അപ് വാനിൽ അറകൾ നിർമിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. വാഹനങ്ങൾ ചെക്ക് പോസ്റ്റിൽ പിടിക്കപ്പെടാതിരിക്കാൻ പ്ലാറ്റ്ഫോം കാലിയാക്കിയാണ് വന്നിരുന്നത്. ആന്ധ്രയിൽനിന്ന് കടത്തുന്ന കഞ്ചാവ് ഇടുക്കിയിലെ അടിമാലി, രാജാക്കാട്, പണിക്കംകുടി, രാജകുമാരി എന്നിവിടങ്ങളിൽ സംഭരിച്ച് മാർക്കറ്റിൽ അധിക മൂല്യമുള്ള ഇടുക്കി ഗോൾഡെന്ന വ്യാജേന വിപണനം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ആന്ധ്രയിൽനിന്ന് കിലോക്ക് 3000 രൂപക്ക് കൊണ്ടുവരുന്ന കഞ്ചാവ് ഇടുക്കി ഗോൾഡ് എന്ന പേരിൽ 20,000 രൂപക്കാണ് വിറ്റിരുന്നത്. ജയിലിൽ െവച്ച് പരിചയപ്പെട്ട ഒന്നും രണ്ടും പ്രതികൾ അവിടെ െവച്ച് ആസൂത്രണം നടത്തിയാണ് കഞ്ചാവ് കടത്ത് വ്യാപിപ്പിച്ചത്. ഈ രംഗത്ത് സജീവമായിരുന്ന മൂന്നാം പ്രതിയെ കൂടി സംഘത്തിൽ ഉൾെപ്പടുത്തുകയായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story