Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർബുദ നിർണയ ക്യാമ്പ്​

അർബുദ നിർണയ ക്യാമ്പ്​

text_fields
bookmark_border
മൂവാറ്റുപുഴ: ആയവന സേക്രഡ് ഹാർട്ട് പള്ളിയും വൈസ്മെൻസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അർബുദ നിർണയ ക്യാമ്പ് തിങ്കളാഴ്ച നടക്കും. പള്ളി പാരിഷ് ഹാളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാമ്പിന് ഡോ.വി.പി. ഗംഗാധരൻ നേതൃത്വം നൽകും. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലബോറട്ടറിയിൽ മാമോഗ്രാം ടെസ്റ്റും അൾട്രാസൗണ്ട് സ്കാനിങ്ങും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം മൂവാറ്റുപുഴ: കോൺഗ്രസ് പായിപ്ര മണ്ഡലം ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഞായറാഴ്ച വൈകീട്ട് നാലിന് പായിപ്ര സൊസൈറ്റി പടിയിലെ എൽദോസ് പി. പോളി​െൻറ ഭവനാങ്കണത്തിൽ മുൻ എം.പി കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തും. എം.എം. കൊച്ചുണ്ണി അധ്യക്ഷത വഹിക്കും. ജില്ല സെമിനാർ മൂവാറ്റുപുഴ: സോഷ്യൽ ജസ്റ്റിസ് ഫോറത്തി​െൻറ നേതൃത്വത്തിൽ 'അഴിമതി മുക്തം നമ്മുടെ കേരളം' വിഷയത്തിൽ ജില്ല സെമിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ കെ.എം എൽ.പി സ്കൂൾ ഹാളിൽ നടക്കുന്ന സെമിനാർ ഫോറം സംസ്ഥാന പ്രസിഡൻറ് കെ.എം. വർഗീസും പ്രതിഭസംഗമം സുധാകർ മംഗളോദയവും ഉദ്ഘാടനം ചെയ്യും. വി. മർക്കോസ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story