Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടി...

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
കൂത്താട്ടുകുളം: എം.സി റോഡിൽ അമ്പലംകുന്നിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. രണ്ടുദിവസമായി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. സ്വകാര്യ ടെലിഫോൺ കമ്പനിക്ക് കേബിൾ ഇടാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. കെ.എസ്.ടി.പി.യുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച റോഡി​െൻറ വശമാണ് കുത്തിപ്പൊളിക്കുന്നത്. രണ്ടുമാസം മുമ്പ് ടാറിങ് പൂർത്തീകരിച്ച് ലൈനുകൾ വരച്ച ഭാഗമാണ് അനധികൃതമായി കുത്തിപ്പൊളിക്കുന്നത്. പൈപ്പ് പൊട്ടിയത് അധികൃതരെ അറിയിക്കാൻ തയാറാകാതെ മണ്ണിട്ടുമൂടി കേബിൾ ഇടാനെത്തിയവർ കടന്നുകളയുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story