Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTവാക്സിൻ വിരുദ്ധർക്കെതിരെ കെ.ജി.എം.ഒ.എ പരാതി നൽകി
text_fieldsbookmark_border
കൊച്ചി: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം രാജ്യമൊട്ടാകെ നടത്തുന്ന എം.ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ കൊച്ചി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീസില്‍സ്, റുബെല്ല എന്നീ രോഗങ്ങളെ തുടച്ചു നീക്കാൻ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനാണ് എം.ആര്‍ വാക്‌സിനേഷന്‍. ഇത് തുടങ്ങി 16 ദിവസം കഴിഞ്ഞിട്ടും സംസ്ഥാനതലത്തില്‍ 38 ശതമാനം കുട്ടികൾേക്ക വാക്‌സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. വാക്‌സിനേഷന്‍ കവറേജ് കുറഞ്ഞ സ്ഥലങ്ങളെപ്പറ്റി പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന െമസേജുകളാണിതിന് കാരണമെന്നാണ്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരാണ്. കാമ്പയിന്‍ അവസാനിക്കാന്‍ 13 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കിടയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 68 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്നത് ശ്രമകരമാണ്. കാമ്പയിന്‍ വിജയത്തിലെത്തിക്കണമെങ്കില്‍ 95 ശതമാനം കുട്ടികള്‍ക്കെങ്കിലും വാക്‌സിനേഷന്‍ നല്‍കണം. ആവശ്യകത മനസ്സിലാക്കി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും വാക്‌സിനേഷന്‍ നല്‍കണമെന്ന് കെ.ജി.എം.ഒ.എ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story