Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജിഷ വധം: അവസാന...

ജിഷ വധം: അവസാന സാക്ഷിയുടെ വിസ്​താരം തുടങ്ങി

text_fields
bookmark_border
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അവസാന സാക്ഷിയുടെ വിസ്താരം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരനെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന രഹസ്യ വിചാരണയിലെ അവസാന സാക്ഷിയായി വിസ്തരിക്കുന്നത്. ഇൗ വിസ്താരം കൂടി പൂർത്തിയായാൽ അടുത്ത ആഴ്ചതന്നെ വാദം കേൾക്കൽ ആരംഭിക്കും. അസം സ്വദേശി അമീറുൽ ഇസ്ലാമാണ് വിചാരണ നേരിടുന്ന ഏക പ്രതി. 2016 ഏപ്രില്‍ 28ന് വൈകീട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമെ, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്ക് ശേഷം തെളിവ് നശിപ്പിക്കല്‍ എന്നിവക്കും ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങൾക്കുമാണ് വിചാരണ നേരിടുന്നത്. കൊലപാതകം സംബന്ധിച്ച് പ്രഥമവിവരം നല്‍കിയ ആള്‍ അടക്കം 195 പേരെ വിസ്തരിക്കാനാണ് തീരുമാനിച്ചതെങ്കിലും പലരെയും പിന്നീട് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story