Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTശിവൻ പി.ടി.എ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞു; ഒന്നര പതിറ്റാണ്ടിന് ശേഷം
text_fieldsbookmark_border
പള്ളിക്കര: ഒന്നര പതിറ്റാണ്ടിൽ അധികമായി ശിവെൻറ ജീവിതം അമ്പലമുകൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിെന ചുറ്റിപ്പറ്റിയാണ്. സ്കൂളിെൻറ ഏത് ആവശ്യത്തിനും ശിവൻ ഒാടിയെത്തും; തെൻറ ഒാേട്ടാറിക്ഷയുമായി. പി.ടി.എ പ്രസിഡൻറായി 15 വർഷം പ്രവർത്തിച്ചേപ്പാഴും അതിന് ശേഷവും സ്കൂളിനെ ഉന്നതിയിെലത്തിക്കാൻ പ്രയത്നിക്കുകയാണ് ഇദ്ദേഹം. കേരള ചരിത്രത്തിൽതന്നെ ആദ്യമായാണ് ഒരാൾ 15 വർഷം തുടർച്ചയായി പി.ടി.എ പ്രസിഡൻറായത്. മൂന്ന് വർഷത്തിൽ കൂടുതൽ ഒരാൾതന്നെ പി.ടി.എ പ്രസിഡൻറ് ആവരുതെന്ന് സർക്കാർ ഉത്തരവ് വന്നതോടെ ഇനി ഇത്തരത്തിൽ തുടർച്ച ഉണ്ടാവുകയുമില്ല. ശിവൻ പ്രസിഡൻറായിരുന്ന കാലയളവിൽ വിപുലമായ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, നിരവധി കേരവൃക്ഷങ്ങളും ഇരുനൂറ്റമ്പതിൽപരം ഔഷധ സസ്യങ്ങളും ഉൾപ്പെടെയുള്ള സസ്യത്തോട്ടം തുടങ്ങിയവക്ക് നേതൃത്വം നൽകി. സ്കൂളിൽ 100 ശതമാനം വിജയത്തിലേക്കെത്തിക്കാൻ അധ്യാപകരോടൊപ്പം പി.ടി.എ പ്രസിഡൻറിെൻറ പ്രവർത്തനവും സഹായകമായി. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായുണ്ടായ വാതകചോർച്ച മൂലം വിദ്യാലയം വിഷമ ഘട്ടത്തിലായാണ് തെൻറ ജീവിതത്തിലെ ഏറ്റവും വേദനജനകമായ സംഭവമെന്ന് ശിവൻ ഓർമിപ്പിച്ചു. ഇപ്പോൾ പി.ടി.എ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറിയെങ്കിലും ഇപ്പോഴും സ്കൂളുമായി നിരന്തര ബന്ധം പുലർത്തുന്നുെണ്ടന്നും എന്ത് കാര്യമുെണ്ടങ്കിലും സ്കൂളിൽ ഓടിയെത്തുമെന്നും പ്രധാനാധ്യാപിക പറഞ്ഞു. പടം. ശിവൻ (വെശ്മി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story