Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTപെരിയാറിലേക്ക് മാലിന്യം ഒഴുക്കാൻ സ്ഥാപിച്ച കുഴൽ കണ്ടെത്തി
text_fieldsbookmark_border
കടുങ്ങല്ലൂര്‍: എടയാറിൽ പെരിയാറിലേക്ക് മാലിന്യം ഒഴുക്കാൻ കാര്‍ബണ്‍ കമ്പനി കുഴൽ സ്ഥാപിച്ചത് കണ്ടെത്തി. എടയാര്‍ വ്യവസായ മേഖലയില്‍ ഗെയില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാൻ എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് സ്വകാര്യകമ്പനിയില്‍നിന്ന് പെരിയാറിലേക്ക് മാലിന്യം ഒഴുക്കാൻ രഹസ്യമായി നിർമിച്ച കുഴൽ നാട്ടുകാര്‍ കണ്ടെത്തിയത്. കമ്പനിയിൽനിന്ന് മലിനജലം ഭൂമിക്കടിയിലെ കുഴൽ വഴി നേരെ എടയാറ്റുചാലിലേക്ക് വിടുന്നതുമൂലം മാലിന്യം പെരിയാറിലേക്ക് ഒഴുകി എത്തും. ആറിഞ്ച് വീതിയുള്ള പൈപ്പാണിത്. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. ടൈറ്റസ് മലിനീകരണ നിയന്ത്രണബോര്ഡിെൻറ ഏലൂര്‍ ഓഫിസില്‍ വിവരം അറിയിച്ചു. തുടർന്ന് എൻജിനീയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. കുഴൽ വഴി മാലിന്യം പെരിയാറിലേക്ക് വിടുന്നത് നിര്‍ത്തിെവക്കാന്‍ കമ്പനിയോട് ആവശ്പ്പൈട്ടിരിക്കുകയാണ്. കറുത്ത നിറത്തിെല മാലിന്യമാണ് കുഴലിലൂടെ ഒഴുകിയിരുന്നതെന്ന് നിർമാണ തൊഴിലാളികള്‍ പറഞ്ഞു. ഏറെ കാലമായി ഇവര്‍ ഇത്തരത്തില്‍ മാലിന്യം ഒഴുക്കിവരുന്നതായി നാട്ടുകാർ ആരോപിച്ചു. എടയാറ്റുചാലിലൂടെ എത്തുന്ന മലിനജലം പ്രദേശത്തെ കൃഷിയെ ദോഷകരമായി ബാധിക്കും. വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയര്‍ ശ്രീലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story