Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്നേഹസാന്ത്വനവുമായി...

സ്നേഹസാന്ത്വനവുമായി വിദ്യാർഥികൾ അഭയഭവനിൽ

text_fields
bookmark_border
ആലങ്ങാട്: വയോധികരായ രോഗികളുമായി സ്നേഹസാന്ത്വനം പങ്കുവെക്കാൻ വിദ്യാർഥികൾ കൂവപ്പടി ബത്‌ലഹേം അഭയഭവനിലെത്തി. വെളിയത്തുനാട് ജ്യോതി നിവാസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മാസംതോറും നൽകാൻ ലക്ഷ്യമിടുന്ന പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും അധ്യാപകരുമെത്തിയത്. 450 അഗതികൾക്ക് കുട്ടികൾ വീട്ടിൽനിന്ന് ഭക്ഷണം എത്തിച്ചുനൽകി. പ്രിൻസിപ്പൽ സിസ്റ്റർ നവ്യ, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ റിജു കാഞ്ഞൂക്കാരൻ, ജോയൻറ് കൺവീനർമാരായ സുരേഷ്, ജോർജ് തോമസ്, അധ്യാപകർ, കുട്ടികൾ എന്നിവർ അഭയഭവനിലെത്തി അഗതികളോടൊപ്പം ഭക്ഷണം കഴിച്ചു. കുശാലാന്വേഷണങ്ങളുമായി ഏറെ നേരം ചെലവിട്ടുമാണ് എല്ലാവരും മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story