Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിനു കൃഷ്​ണൻ ഇനിയും...

ബിനു കൃഷ്​ണൻ ഇനിയും ജീവിക്കും; ആ നാലുപേരിലൂടെ

text_fields
bookmark_border
കൊച്ചി/കോഴിക്കോട്: വൈറ്റില ഐ.എസ്.എന്‍ റോഡ് മാപ്രയില്‍ ബിനു കൃഷ്‌ണെന (35) ജീവിതത്തിലൊരിക്കലും മറക്കാന്‍ ആ നാല് കുടുംബങ്ങള്‍ക്കാവില്ല. മരണത്തെ മുഖാമുഖം കണ്ട നാലുപേര്‍ക്കാണ് ബിനു പുതുജന്മമേകിയത്. മസ്തിഷ്‌കമരണം സംഭവിച്ച ബിനുവി​െൻറ ഹൃദയം, കരള്‍, രണ്ട് വൃക്ക, പാന്‍ക്രിയാസ് എന്നിവയാണ് ദാനം നല്‍കിയത്. പരേതനായ കൃഷ്ണ​െൻറയും അമ്മിണിയുടെയും മകനാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ മാര്‍ക്കറ്റിങ് ജീവനക്കാരനായിരുന്ന ബിനു കൃഷ്ണന്‍. ഭാര്യ സിനിയും ഇതേ കമ്പനിയിലെ ജീവനക്കാരിയാണ്. നാലര വയസ്സുള്ള മകനുണ്ട്. ബിനു കൃഷ്ണ​െൻറ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് വസതിയില്‍ നടക്കും. ശനിയാഴ്ച സുഹൃത്തിനോടൊപ്പം ബൈക്കിൽ വരുകയായിരുന്നു ബിനു. വൈറ്റില ജങ്ഷനിലെത്തിയപ്പോള്‍ കഠിന തലവേദനയുണ്ടായി. ബി.പി കൂടുകയും ചെയ്തു. സുഹൃത്ത് ഉടൻ ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തിച്ചു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായും തലാമിക് ബ്ലീഡാണെന്നും സ്ഥിരീകരിച്ചു. വ്യാഴാഴ്ചയോടെ മസ്തിഷ്‌കമരണം സംഭവിച്ചു. ഇതോടെ ഭാര്യ സിനിയും സഹോദരൻ ബിജു കൃഷ്ണനും അവയവദാനത്തിന് തയാറാവുകയായിരുന്നു. എത്രയും പെട്ടെന്ന് മാറ്റിെവച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന അവസ്ഥയിലായിരുന്ന കോഴിക്കോട് സ്വദേശി സിനോജാണ് (28) ബിനുവി​െൻറ ഹൃദയത്തുടിപ്പിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി ജയകുമാറിനും (46) രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശി സൂര്യ അശോകിനും (31) കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്‌കുമാറിനുമാണ് (48) നല്‍കിയത്. ഹൃദയം കോഴിക്കോട്ടെത്തിക്കുന്നത് റോഡ് മാര്‍ഗം ദുഷ്‌കരമായതിനാല്‍ കോയമ്പത്തൂരിലുള്ള ഗംഗ എയര്‍ ആംബുലന്‍സിനെയാണ് ആശ്രയിച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെലിപ്പാഡില്‍നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. അവിടെനിന്ന് റോഡ് മാര്‍ഗം മെട്രോമെഡ് ഇൻറര്‍നാഷനല്‍ കാര്‍ഡിയാക് സ​െൻററില്‍ എത്തിച്ചു. അവയവമാറ്റ ശസ്ത്രക്രിയ രാത്രിയോടെ പൂര്‍ത്തിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story