Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകവർച്ചക്കേസിലെ പ്രതി...

കവർച്ചക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
എടത്തല: പുക്കാട്ടുപടിയിൽ കടകളും വീടുകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി െപാലീസ് പിടിയിൽ. പന്തളം സ്വദേശി ദിലീപ് നാരായണനെയാണ് (40) തടിയിട്ടപറമ്പ് എസ്.ഐ രതീഷ് ഗോപാലി​െൻറ നേതൃത്വത്തിെല െപാലീസ് സംഘം പിടികൂടിയത്. വാഴക്കുളത്തും കാലടിയിലും വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ െപാലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലായിരുന്നു. പുക്കാട്ടുപടിയിൽ 2016 ജൂലൈയിൽ മൂന്ന് കട കുത്തിത്തുറന്ന് ഇരുപത്തയ്യായിരം രൂപയോളം കവർച്ച നടത്തിയ കേസിൽ െപാലീസിന് ലഭിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ ഇത് ദിലീപിേൻറതാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് രണ്ടുദിവസത്തേക്ക് പ്രതിയെ കോടതിയിൽനിന്ന് തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ശനിയാഴ്ച ഇയാളെ ജയിൽ അധികൃതർക്ക് കൈമാറുമെന്ന് തടിയിട്ടപറമ്പ് എസ്.ഐ രതീഷ് ഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം െപാലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ഇരുപതിലധികം മോഷണക്കേസുള്ളതായി െപാലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story