Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധികൃതർ കാണുന്നില്ലേ...

അധികൃതർ കാണുന്നില്ലേ ഇൗ ദുരിതം

text_fields
bookmark_border
ആലുവ: മിനി സിവിൽ സ്‌റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ലേണേഴ്‌സ് ലൈസൻസ് പരീക്ഷക്ക്‌ വന്ന അരക്കുതാഴെ തളർന്ന യുവാവിനെ ചുമന്നുകയറ്റി. ഷൈൻ മോൻ എന്ന ചെറുപ്പക്കാരയൊണ് നാലാം നിലയിലേക്ക് വീൽചെയറിൽ എടുത്തുകൊണ്ടുപോയി പരീക്ഷക്ക്‌ ഇരുത്തിയത്. വിവരം അറിഞ്ഞെത്തിയ വാർഡ് കൗൺസിലർ സെബി വി. ബാസ്‌റ്റ്യൻ തഹസിൽദാർ കെ.ടി. സന്ധ്യ ദേവിയെയും, ജോ. ആർ.ടി സി.എസ്. അയ്യപ്പൻ എന്നിവരുമായി ബന്ധപ്പെടുകയും ഇരുവരുടെയും സഹായത്തോടെ ഷൈനിനെ നാലാം നിലയിൽ എത്തിക്കുകയായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ മേനോൻ, ടി.എൻ. രാധാകൃഷ്ണൻ തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. ആലുവ മിനി സിവിൽ സ്‌റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് ഒരുവർഷത്തിലധികമായി. ഇതുമൂലം ഇവിടെയെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും സമരം ചെയ്തിട്ടും നടപടി ഉണ്ടായില്ല. നൂറുകണക്കിനാളുകളാണ് ദിവസേന സിവിൽ സ്‌റ്റേഷനിൽ വന്നുപോകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് നാലാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫിസിലാണ്. നിരവധി വികലാംഗരും പ്രായമായവരുമാണ് ലൈസൻസിനും മറ്റ് ആവശ്യങ്ങൾക്കും എത്തുന്നത്. അടിയന്തരമായി ലിഫ്റ്റ് പ്രവർത്തന ക്ഷമമാക്കണമെന്ന് വാർഡ് കൗൺസിലർ സെബി വി. ബാസ്‌റ്റ്യൻ തഹസിൽദാേറാട് ആവശ്യപ്പെട്ടു. വിഷയം നിരവധി തവണ ജില്ല വികസന സമതിയിൽ ഉന്നയിച്ചതായും നടപടി ഉണ്ടായില്ലെന്നും തഹസിൽദാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story