Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം തടസ്സപ്പെടുത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്​

text_fields
bookmark_border
ആലുവ: നഗരത്തി​െൻറ മുഖഛായ മാറ്റാനുള്ള മെട്രോ സൗന്ദര്യവത്കരണ പദ്ധതികൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ നാട്ടുകാർ രംഗത്ത്. ഇതി​െൻറ ഭാഗമായി സൗന്ദര്യവത്കരണ പദ്ധതി ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികൾ യോഗം ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. മെേട്രാ ബൈപാസ് സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് വരെയുള്ള സൗന്ദര്യവത്കരണ ജോലികൾ ഈ മാസം ഒമ്പതിനാണ് മർച്ചൻറ്‌സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ തടഞ്ഞത്. പത്തിന് നടത്തിയ പരിശോധനയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ തെറ്റാണെന്ന് കെ.എം.ആർ.എൽ അധികൃതർക്ക് ബോധ്യപ്പെട്ടതായി ആക്ഷൻ കൗൺസിൽ യോഗം വിലയിരുത്തി. ദേശീയപാത ഭൂമിയിലും മെേട്രാ ഏറ്റെടുത്ത ഭൂമിയിലുമാണ് സൗന്ദര്യവത്കരണം നടത്തുന്നതെന്ന് അധികൃതർ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, ദേശീയപാതയിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ പാർക്കിങ് സൗകര്യത്തോെട മാത്രം പണി നടത്തിയാൽ മതിയെന്ന നിലപാടാണ് വ്യാപാരി സംഘടന സ്വീകരിച്ചത്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും, കൈയേറ്റങ്ങളും സംരക്ഷിക്കാൻ ബൃഹത്തായ പദ്ധതിയെ ഇല്ലായ്മ ചെയ്യാനാണ് ചിലർ ശ്രമിക്കുന്നത്. പണി തുടരാൻ കെ.എം.ആർ.എൽ അധികാരികളോ നഗരസഭയോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. കെ.എം.ആർ.എല്ലിന് പിന്തുണ വാഗ്ദാനം ചെയ്ത് സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി, കലക്ടർ, ആലുവ എം.എൽ.എ, നഗരസഭ, കെ.എം.ആർ.എൽ എന്നിവർക്ക് സൗന്ദര്യവത്കരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നിവേദനം നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ രൂപവത്കരണ യോഗം ഡോ. ജേക്കബ് മണ്ണാറപ്രായിൽ ഉദ്ഘാടനം ചെയ്തു. പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡൻറ് പി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.സി. സന്തോഷ്, വിവിധ കക്ഷി നേതാക്കളായ തോപ്പിൽ അബു, എം.കെ.എ. ലത്തീഫ്, കെ.ആർ. സദാനന്ദൻ, കെ.ജി. ഹരിദാസ്, പി. അബ്‌ദുൽ ഖാദർ, വി. സോമശേഖരൻ , കെ.ജെ. ഡൊമിനിക്, ജമാൽ കുഞ്ഞുണ്ണിക്കര, കെ. ജയപ്രകാശ്, പി.പി. ബെന്നി, പ്രഫ. എസ്. സീതാരാമൻ, ഡൊമിനിക് കാവുങ്കൽ, പി.എസ്. നൗഷാദ്, ബഷീർ എടയപ്പുറം, ദാവൂദ് ഖാദർ ബംഗ്ലാവിൽ, ജോൺസൺ മുളവരിക്കൽ, എ.വി. റോയ്, സാബു പരിയാരം, എം.എൻ. സത്യദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ടോണി ഫെർണാണ്ടസ്, ഡോ. ജേക്കബ് മണ്ണാറപ്രായിൽ, (രക്ഷാ.), എം.എൻ. സത്യദേവൻ (ചെയർ.), സാബു പരിയാരത്ത് (ജന. കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story