Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTശ്രീനാരായണീയരുടെ ഐക്യം കാലഘട്ടത്തിെൻറ ആവശ്യം ^ഡോ. എം.എൻ. സോമൻ
text_fieldsbookmark_border
ശ്രീനാരായണീയരുടെ ഐക്യം കാലഘട്ടത്തിെൻറ ആവശ്യം -ഡോ. എം.എൻ. സോമൻ ആലുവ: ശ്രീനാരായണീയരുടെ ഐക്യം കാലഘട്ടത്തിെൻറ ആവശ്യമാണെന്നും സമൂഹത്തെ നേരായ വഴിയിൽ നയിക്കുന്നതിന് ശ്രീനാരായണ സന്ദേശങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ അഡ്മിനിസ്ട്രേറ്റർ സ്‌ഥാനമൊഴിഞ്ഞ പി.ഡി. ശ്യാംദാസിന് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. യൂനിയെൻറ ഉപഹാരം ഡോ. എം.എൻ. സോമൻ പി.ഡി. ശ്യാംദാസിന് കൈമാറി. യൂനിയൻ ആരംഭിക്കുന്ന സാന്ത്വന ഫണ്ട് ശേഖരണത്തിെൻറ ഉദ്ഘാടനവും യോഗം പ്രസിഡൻറ് നിർവഹിച്ചു. വി. സന്തോഷ് ബാബു ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, മുൻ സെക്രട്ടറി കെ.പി. കുമാരൻ, ശിവഗിരി വിദ്യാനികേതൻ റെസിഡൻറ്സ് മാനേജർ എം.എൻ. സത്യദേവൻ, വൈസ് പ്രസിഡൻറ് പി.ആർ. നിർമൽകുമാർ, ബോർഡ് മെംബർമാരായ കെ.എസ്. സ്വാമിനാഥൻ, പി.പി. സനകൻ, കൗൺസിലർ കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story