Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTലോറി കണ്ടെത്താൻ സഹായിച്ച കാമറ ടെക്‌നീഷ്യന് പൊലീസിെൻറ ആദരം
text_fieldsbookmark_border
മുട്ടം അപകടം ആലുവ: ദേശീയപാതയിൽ അപകടമുണ്ടാക്കിയ ലോറി കണ്ടെത്താൻ പൊലീസിനെ സഹായിച്ച കാമറ ടെക്‌നീഷ്യന് പൊലീസിെൻറ ആദരം. ആലുവ ട്രാഫിക് പൊലീസിനെ സഹായിച്ച സി.സി ടി.വി ടെക്‌നീഷ്യൻ റയീസിനെയാണ് ട്രാഫിക് സ്‌റ്റേഷനിൽ ആദരിച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജ് ആലുവ ട്രാഫിക് പൊലീസിെൻറ ഉപഹാരം റയീസിന് നൽകി. മെട്രോ തൊഴിലാളികളായിരുന്ന മൂന്ന് ഇതര സംസ്‌ഥാനക്കാർ മരണപ്പെടാൻ ഇടയാക്കിയ ഗുജറാത്ത് രജിസ്ട്രേഷൻ ലോറി നിർത്താതെ പോവുകയായിരുന്നു. മുട്ടം തൈക്കാവിലുണ്ടായ അപകടത്തിെൻറ ദൃശ്യങ്ങൾ സമീപത്തെ സ്‌ഥാപനത്തിന് പുറത്ത് സ്‌ഥാപിച്ചിരുന്ന സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, കാമറയിൽ സമയം തെറ്റായിരുന്നതിനാൽ മറ്റൊരു ലോറിയെയാണ് ആദ്യം സംശയിച്ചത്. പിന്നീട് ട്രാഫിക് എസ്.ഐ കെ.ടി.എം. കബീറും സി.സി ടി.വി ടെക്‌നീഷ്യനും പൊലീസിെൻറ സഹായിയുമായ റയീസും കാമറ വിശദമായി പരിശോധിച്ചു. റയീസാണ് കാമറയുടെ തകരാറും യഥാർഥ വാഹനത്തിെൻറ ചിത്രവും കണ്ടെത്തിയത്. ഇേതതുടർന്നാണ് 24 മണിക്കൂറിനുള്ളിൽ ലോറി പിടികൂടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story