Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTമിഥില മോഹൻ വധം: വിശദ റിപ്പോർട്ട് നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കോടതി
text_fieldsbookmark_border
കൊച്ചി: അബ്കാരി കരാറുകാരനായ മിഥില മോഹനെ വെടിവെച്ചുകൊന്ന കേസിൽ വിശദമായ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. ശരിയായ വിവരങ്ങളില്ലാത്തപക്ഷം ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മകൻ എം. മനേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 30നകം വിശദീകരണം നൽകണം. 2006 ഏപ്രിൽ 16നാണ് വെണ്ണലയിലെ വസതിയിൽ മിഥില മോഹൻ വെടിയേറ്റു മരിച്ചത്. 11 വർഷം കഴിഞ്ഞിട്ടും കേസിെൻറ അന്വേഷണം എങ്ങുമെത്തിയില്ല. രേഖകളിൽനിന്ന് നിലവിലെ സാഹചര്യമോ പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികളോ വ്യക്തമല്ലെന്ന് ഹൈകോടതി വിലയിരുത്തി. വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം തേടിയെങ്കിലും ഹരജിക്കാരെൻറ അഭിഭാഷകൻ എതിർത്തു. പലതവണ സർക്കാർ റിപ്പോർട്ടുകൾ നൽകിയെങ്കിലും വ്യക്തതയുണ്ടായില്ല. തൃശൂർ സ്വദേശി കണ്ണൻ എന്ന സന്തോഷിനെ അറസ്റ്റ് ചെയ്ത് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതല്ലാതെ കൂടുതൽ നടപടികൾ അന്വേഷണ സംഘത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അന്വേഷണത്തിെൻറ എല്ലാ വിശദാംശങ്ങളും അടങ്ങുന്ന റിപ്പോർട്ട് നൽകാൻ തയാറാണെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് കോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story