Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െയച്ചൂരിക്ക്​...

​െയച്ചൂരിക്ക്​ കോടിയേരിയുടെ പരോക്ഷ മറുപടി 'മഹാസഖ്യ'മുണ്ടാക്കി ബദൽ രാഷ്​ട്രീയം വളരില്ല ^കോടിയേരി

text_fields
bookmark_border
തലശ്ശേരി: ദേശീയതലത്തിൽ കോൺഗ്രസുമായുള്ള ധാരണയെക്കുറിച്ച് സി.പി.എമ്മിലുള്ള ഭിന്നസ്വരത്തി​െൻറ പരസ്യ പ്രഖ്യാപനമെന്ന നിലയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസംഗം. സി.എച്ച്. കണാരന്‍ ചരമദിനത്തോടനുബന്ധിച്ച് കോടിയേരി പുന്നോലിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ പ്രഭാഷണത്തിനിടയിലാണ് കോടിയേരി, സീതാറാം െയച്ചൂരിയുടെ നിലപാടിനെതിരെന്ന് കരുതാവുന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ -ഉദാരവത്കരണ സാമ്പത്തിക നയത്തിനെതിരായ ബദല്‍രാഷ്ട്രീയം രാജ്യത്ത്‌ വ‌ളര്‍ന്നുവരാന്‍ പോവുന്നത് വര്‍ഗസമരത്തിലൂടെയും ബഹുജന പോരാട്ടങ്ങളിലൂടെയുമായിരിക്കുമെന്ന് കോടിയേരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മഹാസംഖ്യങ്ങളുണ്ടാക്കി ഇതിനെ നേരിടാനാവില്ല. നയപരമായി യോജിപ്പുള്ള കക്ഷികൾ ചേര്‍ന്നാവണം രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാവേണ്ടത്-. ആർ.എസ്.എസി​െൻറ ഫാഷിസ്റ്റ് രീതിയിലുള്ള പ്രവര്‍ത്തനം നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമായി വരും. പക്ഷേ, അതിനെ രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിച്ചാല്‍ മുന്‍കാലങ്ങളിലേതെന്നത് പോലുള്ള സ്ഥിതിവിശേഷം ആവര്‍ത്തിക്കപ്പെടും. നയപരമായി യോജിപ്പുള്ള കക്ഷികളല്ലാത്തവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന അനുഭവം രാജ്യത്തിന് മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ വര്‍ഗീയതക്കും ഉദാരവത്കരണ സാമ്പത്തിക നയത്തിനും കോണ്‍ഗ്രസി​െൻറ ഉദാരവത്കരണ നയത്തിനുമെതിരായ ബദല്‍ശക്തി രാജ്യത്ത് ഉയര്‍ന്നുവരാന്‍ പോവുന്നത് -കോടിയേരി വ്യക്തമാക്കി. കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story