Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTലോട്ടറി വിതരണം: വിജ്ഞാപനം പിൻവലിച്ചേക്കുമെന്ന് മിസോറം സർക്കാർ
text_fieldsbookmark_border
കൊച്ചി: സൂപ്പര്‍ ഡീലക്സ് ലോട്ടറിയുടെ കേരളത്തിലെ വിൽപന അവസാനിപ്പിച്ച് പുറത്തിറക്കിയ വിജ്ഞാപനം മിസോറം സർക്കാർ പിൻവലിച്ചേക്കും. ലോട്ടറിയുമായി ബന്ധപ്പെട്ട ജി.എസ്.ടി ചട്ടങ്ങൾ േചാദ്യംചെയ്യുന്ന ഹരജി പരിഗണിക്കേവ കഴിഞ്ഞ മാസം അഞ്ചിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിച്ചേക്കുമെന്ന് മിസോറം സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹൈകോടതിയെ അറിയിക്കുകയായിരുന്നു. മിസോറം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് അതിവേഗം വാദം കേട്ട് തീർപ്പാക്കണമെന്നും മിസോറം സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരേത്ത, കേസ് പരിഗണനക്ക് വന്നപ്പോൾ മിസോറം ധനവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം കേരള സർക്കാർ ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. വിജ്ഞാപനം നിലനിൽക്കുകയാണെങ്കിൽ ഹരജിക്ക് പ്രസക്തി നഷ്ടപ്പെടുമായിരുന്നു. ഇതിനിടെയാണ് വിതരണം അവസാനിപ്പിച്ച വിജ്ഞാപനം പിൻവലിച്ചേക്കുമെന്ന വിവരം കോടതിയെ അറിയിച്ച് കേസ് സജീവമാക്കാൻ മിസോറം സർക്കാറിെൻറ ശ്രമം. കേരള ജി.എസ്.ടി ചട്ടങ്ങളിലെ 56 (19), 56 (20എ) വകുപ്പുകളെയാണ് ഹരജിയില്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ചോദ്യം ചെയ്യുന്നത്. കേരളത്തിെൻറ നടപടി ലോട്ടറി നടത്താനുള്ള അധികാരത്തെ നിയന്ത്രിക്കുന്നതാെണന്നാണ് ഹരജിക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story