Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTമോട്ടോർ വാഹന ഭേദഗതി: ഗതാഗത മേഖലയെ കോർപറേറ്റ്വത്കരിക്കാനുള്ള നീക്കമെന്ന്
text_fieldsbookmark_border
കളമശ്ശേരി: കേന്ദ്ര സർക്കാർ ഗതാഗത മേഖലയിൽ നടപ്പാക്കാൻ പോകുന്ന മോട്ടോർ വാഹന ഭേദഗതി കോർപറേറ്റ്വത്കരണത്തിനുള്ള നീക്കമാണെന്ന് കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി ജനറൽ കൺവീനർ കെ.കെ. ദിവാകരൻ. സംരക്ഷണ സമിതി കളമശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടങ്ങൾ കുറക്കാനെന്ന പേരിൽ നടപ്പാക്കുന്ന നിയമം സ്വകാര്യ ബസ്, ലോറി വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി നന്ദൻ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻപിള്ള, രഘുനാഥ് പനവേലി, കെ.കെ. ഇബ്രാഹിംകുട്ടി, ടി.ബി. മാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story