Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTമീസില്‍സ്^റുബെല്ല പ്രതിരോധ കുത്തിവെപ്പ്: ബോധവത്കരണം നടത്തും
text_fieldsbookmark_border
മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ്: ബോധവത്കരണം നടത്തും മട്ടാഞ്ചേരി: മീസിൽസ്-റുബെല്ല വാക്സിൻ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ കൊച്ചി നിയോജക മണ്ഡലം ഏറെ പിന്നിലായതിനെത്തുടർന്ന് ബോധവത്കരണം നടത്താൻ തീരുമാനം. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിൽ ഡെപ്യൂട്ടി കലക്ടർ എം.പി. ജോസിെൻറ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. വാട്സ്ആപ്പ് ഗ്രൂപ് വഴിയുംമറ്റും തെറ്റായ പ്രചാരണം നടക്കുന്നതിെൻറ ഭാഗമായാണ് മാതാപിതാക്കൾ കുട്ടികളെ കുത്തിവെപ്പിൽനിന്ന് പിന്തിരിപ്പിക്കുന്നത്. തെറ്റായ പ്രചാരണം തടയുന്നതിനാണ് ബോധവത്കരണം. കൗൺസിലർ ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. കുത്തിവെപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ സംസ്ഥാന കൺസൽട്ടൻറ് ഡോ. പ്രതാപൻ സംസാരിച്ചു. അധ്യാപകർ, കൗൺസിലർമാർ, മതമേലധ്യക്ഷന്മാർ, ആശ്രുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story