Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTകുടുംബശ്രീ വനിതകൾക്ക് ബോധവത്കരണ ക്ലാസൊരുക്കി ജനമൈത്രി പൊലീസ്
text_fieldsbookmark_border
ഫോർട്ട്കൊച്ചി: ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരായ വനിതകൾക്ക് 'ഇഫക്ടീവ് പാരൻറിങ് ആൻഡ് പോസിറ്റിവ് തിങ്കിങ്' വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ എസ്. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബിജു കെ. തമ്പി ബോധവത്കരണ ക്ലാസ് നയിച്ചു. കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ജനമൈത്രി സി.ആർ.ഒ പി.എ. ഔസേപ്പ്, സി.പി.ഒ ഷൈജു, എ.ഡി.എസ് ചെയർപേഴ്സൻ ഗിരിജ പ്രദീപ്, ബിന്ദു സുനിൽ, ഗ്രേയ്സി ഫ്രാങ്ക്ളിൻ എന്നിവർ നേതൃത്വം നൽകി. ഇരുനൂറോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. എക്സിബിഷൻ -2017 പള്ളുരുത്തി: നമ്പ്യാപുരം ഹിദായത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ എക്സിബിഷൻ-2017 ശ്രദ്ധേയമായി. വിവിധ അലങ്കാരവസ്തുക്കളും വർക്ക്മോഡലുകളും പ്രദർശിപ്പിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇ.എം. റഷീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഗീത പ്രഭാകരൻ, ടി.കെ. ഷംസുദ്ദീൻ, റഹ്മാനിയ ജുമാമസ്ജിദ് പ്രസിഡൻറ് എൻ.ബി. ഖാലിദ്, ജനറൽ സെക്രട്ടറി എ.കെ. നാസർ, എം.എ. ഇക്ബാൽ, പള്ളുരുത്തി എസ്.ഐ എൻ.എസ്. ജോർജ്, മുഹമ്മദ് സലീം ഫൈസി, പി.ടി.എ പ്രസിഡൻറ് എ. വാഹിദ്, പ്രിൻസിപ്പൽ മൈമൂന നൂഹ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story