Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTപൊക്കാളി പാടത്ത് തുടർച്ചയായി മീൻകൃഷി നടത്തുന്നവർക്കെതിരെ നടപടിയെടുക്കും- -^ജില്ല കലക്ടർ
text_fieldsbookmark_border
പൊക്കാളി പാടത്ത് തുടർച്ചയായി മീൻകൃഷി നടത്തുന്നവർക്കെതിരെ നടപടിയെടുക്കും- --ജില്ല കലക്ടർ പള്ളുരുത്തി: 'ഒരു മീൻ, ഒരു നെല്ല്' പദ്ധതിയുള്ള പൊക്കാളി പാടശേഖരങ്ങളിൽ തുടർച്ചയായി മൂന്നുകൊല്ലം മത്സ്യകൃഷി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. ചെല്ലാനം മറുവക്കാട് പാടശേഖരത്ത് പൊക്കാളി കൃഷിയുടെ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. സബ്സിഡി നിർത്തലാക്കുന്നതിന് പുറമെ പിഴ ഈടാക്കുമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ 4000 ഹെക്ടർ സ്ഥലത്ത് പൊക്കാളി കൃഷി നടത്താനാണ് ലക്ഷ്യമിട്ടതെങ്കിലും 3000 ഹെക്ടറിലേ കൃഷി ഇറക്കാനായുള്ളൂ. അടുത്ത വർഷം 8000 ഹെക്ടറാണ് ലക്ഷ്യമിടുന്നത്. നെൽകൃഷി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാറിെൻറ നയം. വിത്ത് ലഭിക്കാത്തതാണ് നിലവിൽ നേരിടുന്ന പ്രശ്നമെന്നും കലക്ടർ ചൂണ്ടിക്കാട്ടി. കൊച്ചിയുടെ നെല്ലറയായി വിശേഷിപ്പിച്ചിരുന്ന ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ ടൺ കണക്കിന് നെല്ലാണ് നേരത്തെ വിളയിച്ചിരുന്നത്. വരമ്പുകളിൽ പച്ചക്കറി കൃഷിയും നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ 30 വർഷമായി മറുവക്കാട്ടിലെ നെൽകൃഷി നാമമാത്രമായി. 'ഒരു നെല്ല് -ഒരു മീൻ' പദ്ധതി പ്രകാരം മീനും നെല്ലും ഇടവിട്ട് കൃഷി ചെയ്തിരുന്നെങ്കിലും മീൻ കൃഷി കഴിഞ്ഞാൽ നെൽകൃഷി ചെയ്യാത്ത സാഹചര്യം ഉണ്ടായിരുന്നു. കർഷകത്തൊഴിലാളികളുടെ കുറവും കൃഷിയെ ബാധിച്ചു. എന്നാൽ, ജില്ല കലക്ടറുടെ നേതൃത്വത്തിൽ പൊക്കാളി കൃഷി പരിപോഷിപ്പിക്കാൻ നടപടി സ്വീകരിച്ചതോടെ പൊക്കാളി പാടത്ത് നെല്ല് വിളയാൻ തുടങ്ങി. ഏറെ സ്വാദിഷ്ടമാണെന്നതാണ് പൊക്കാളി നെല്ലിെൻറ പ്രത്യേകത. ചെല്ലാനത്തുനിന്ന് വള്ളത്തിലാണ് ജില്ല കലക്ടറും സംഘവും മറുവക്കാട് പാടശേഖരത്തിലെത്തിയത്. പൊക്കാളി സംരക്ഷണ സമിതി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ, ബെനഡിക്ട് ക്രിസോസ്റ്റം, വർഗീസ് കുട്ടി മുണ്ടുപറമ്പിൽ, ബാബു പള്ളിപറമ്പിൽ, പുഷ്പൻ കണ്ണിപുറത്ത്, ഷൈൻ പരിമളത്ത് എന്നിവർ സംബന്ധിച്ചു. റിട്ട. തഹസിൽദാർ ജോസ് മാത്യുവും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story