Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:07 AM IST Updated On
date_range 21 Oct 2017 11:07 AM ISTഉപജില്ല പ്രവൃത്തിപരിചയമേള സമാപിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: തോപ്പുംപടി ഔവർ ലേഡീസ് കോൺവൻറ് സ്കൂളിൽ രണ്ടുദിവസമായി നടന്ന ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളക്ക് തിരശ്ശീല വീണു. സമാപന സമ്മേളനം കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ഔവർ ലേഡീസ് കോൺവൻറ് സ്കൂൾ മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ, ഉപജില്ല ഓഫിസർ കെ.എ. വഹീദ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ: യു.പി വിഭാഗം ഐ.ടി. മേള- പള്ളുരുത്തി എസ്.ഡി.പി. വൈ സ്കൂൾ, ഫോർട്ട്കൊച്ചി സെൻറ് ജോൺ ഡി. ബ്രിട്ടോ സ്കൂൾ. ഗണിത ശാസ്ത്രമേള: തോപ്പുംപടി ഔവർ ലേഡീസ് കോൺവൻറ് സ്കൂൾ, പള്ളുരുത്തി സെൻറ് ആൻറണീസ് യു.പി സ്കൂൾ. സാമൂഹിക ശാസ്ത്ര മേള: മനാശേരി സെൻറ് ജോസഫ് സ്കൂൾ, പള്ളുരുത്തി സെൻറ് ഡൊമിനിക് സ്കൂൾ. ശാസ്ത്ര മേള: ഔവർ ലേഡീസ് കോൺവൻറ്, മാനാശേരി സെൻറ് ജോസഫ് സ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേള: ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ, പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ. സാമൂഹിക ശാസ്ത്ര മേള: ഔവർ ലേഡീസ് കോൺവൻറ്, പള്ളുരുത്തി സെൻറ് ഡൊമിനിക്സ് സ്കൂൾ. ഗണിത ശാസ്ത്രമേള: മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂൾ, ഔവർ ലേഡീസ് കോൺവൻറ്. ശാസ്ത്ര മേള: ഫോർട്ട്കൊച്ചി സെൻറ് മേരീസ് ഹൈസ്കൂൾ, ഫോർട്ട്കൊച്ചി ഫാത്തിമ ഹൈസ്കൂൾ. ഹയർ സെക്കൻഡറി വിഭാഗം ഐ.ടി മേള: പള്ളുരുത്തി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ. സാമൂഹിക ശാസ്ത്രമേള: സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ, എസ്.ഡി.പി.വൈ സ്കൂൾ. ഗണിത ശാസ്ത്ര മേള: സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ, ഔവർ ലേഡീസ് കോൺവൻറ്. ശാസ്ത്രമേള: സെൻറ് സെബാസ്റ്റ്യൻസ്, ഫോർട്ട്കൊച്ചി സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story