Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടിൽനിന്ന് ആഭരണങ്ങൾ...

വീട്ടിൽനിന്ന് ആഭരണങ്ങൾ നഷ്​ടപ്പെട്ട സംഭവം: ജ്വല്ലറി ജീവനക്കാരെ മർദിച്ചതായി പരാതി

text_fields
bookmark_border
കളമശ്ശേരി: പാനായിക്കുളത്തെ വീട്ടിൽനിന്ന് നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തുന്നതിന് നിരപരാധികളായ ജ്വല്ലറി ജീവനക്കാരെ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാതാളത്തെ കാർത്തിക ജ്വല്ലറിയിലെ ജീവനക്കാരെ മർദിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് ജ്വല്ലറി ഉടമ പറയുന്നതിങ്ങെന: ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ബിനാനിപുരം സ്റ്റേഷനിൽനിന്ന് എസ്.ഐ അടങ്ങുന്ന സംഘം ജ്വല്ലറിയിലെത്തി ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് അവരെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ തന്നോടും രണ്ട് ജീവനക്കാരോടും ഉടൻ സ്റ്റേഷനിലെത്താൻ പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ സുബ്രഹ്മണ്യനെന്ന ജീവനക്കാരനെ അകത്തുകൊണ്ടുപോയി ക്രൂരമായി മർദിച്ചു. തുടർന്ന് പൊലീസ് പറഞ്ഞ കുറ്റങ്ങൾ സുബ്രഹ്മണ്യൻ ഏറ്റെടുത്തു. ഇത് റെക്കോഡ് ചെയ്തശേഷം തങ്ങളെ കേൾപ്പിച്ച് വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നഷ്ടപ്പെട്ട വജ്രാഭരണത്തി​െൻറ ഒന്നര ലക്ഷം രൂപയും 18 പവൻ സ്വർണാഭരണങ്ങളും എത്തിക്കണമെന്ന് നിർദേശിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെയും മർദിച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് ഒന്നര ലക്ഷം രൂപയും സ്വർണക്കട്ടയുമായി സ്റ്റേഷനിലെത്തിയേപ്പാൾ എസ്.ഐ ഇല്ലാത്തതിനാൽ സ്വീകരിക്കാൻ പൊലീസുകാർ തയാറായില്ല. പിന്നീട് എ.എസ്.ഐ ഇവ കൈപ്പറ്റി. പിറ്റേദിവസം രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ലഭിച്ചെന്ന് അറിയിച്ചശേഷം പണവും സ്വർണവും തിരിച്ചേൽപിച്ചു. നിരപരാധികളായ തങ്ങളെ അപമാനിക്കുകയും ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്കും പരാതി നൽകുമെന്നും ജ്വല്ലറി ഉടമ പറഞ്ഞു. അകാരണമായി ജ്വല്ലറി ജീവനക്കാരെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂനിറ്റ് പ്രസിഡൻറ് ഏലൂർ ഗോപിനാഥ് പറഞ്ഞു. അതേസമയം, പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജ്വല്ലറി ഉടമെയയും ജീവനക്കാരെയും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ബിനാനിപുരം എസ്.ഐ സ്‌റ്റെപ്റ്റോ ജോൺ പറഞ്ഞു. അേന്വഷണത്തി​െൻറ ഭാഗമായുള്ള നടപടി മാത്രമാണിത്. ചോദ്യം ചെയ്തതെല്ലാം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story