Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഗ് നിർമിക്കാൻ മുടി...

വിഗ് നിർമിക്കാൻ മുടി മുറിച്ചുനൽകി വിദ്യാർഥിനികൾ

text_fields
bookmark_border
കളമശ്ശേരി: അർബുദത്തിന് ചികിത്സിക്കുന്നതിലൂടെ മുടി നഷ്ടപ്പെടുന്നവർക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചുനൽകി വിദ്യാർഥിനികൾ മാതൃകയായി. രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ 18 വിദ്യാർഥിനികളാണ് മുടി ദാനം ചെയ്തത്. മൂന്നാം ക്ലാസുകാരി അന്ന ജേക്കബ് പിറന്നാൾ ദിനത്തിലാണ് മുടി ദാനം ചെയ്തത്. വിദ്യാർഥികൾക്കൊപ്പം അധ്യാപിക എലിസബത്ത് വിജിയും രക്ഷാകർത്താവായ ബിന്ദു പ്രമോദും മുടി മുറിച്ചുനൽകി. ഫാബുല ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു വിദ്യാർഥിനികളുടെ കാരുണ്യപ്രവൃത്തി.
Show Full Article
TAGS:LOCAL NEWS 
Next Story