Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:17 AM IST Updated On
date_range 20 Oct 2017 11:17 AM ISTനൂറനാട് ലെപ്രസി സാനറ്റോറിയം ഗ്രന്ഥശാല അവഗണനയിൽ; അമൂല്യ പുസ്തകശേഖരം നാശത്തിെൻറ വക്കിൽ
text_fieldsbookmark_border
ചാരുംമൂട്: മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ െലപ്രസി സാനറ്റോറിയം ഗ്രന്ഥശാല അവഗണനയിൽ. 21000ൽപരം പുസ്തകങ്ങളാണ് ഗ്രന്ഥശാലയുടെ മുതൽക്കൂട്ട്. 1949 ജൂലൈ ഒന്നിന് സാനറ്റോറിയം സൂപ്രണ്ട് ഡോ. ഗംഗാധരൻ കർത്തയാണ് എൽ.എസ് ഗ്രന്ഥശാല എന്ന ലെപ്രസി സാനറ്റോറിയം ഗ്രന്ഥശാലക്ക് തുടക്കമിട്ടത്. അന്തേവാസികൾക്ക് അക്ഷരങ്ങളിലൂടെ ശാന്തി പകരുകയായിരുന്നു ലക്ഷ്യം. ആശുപത്രി ജീവനക്കാരും അന്തേവാസികളും മുൻകൈയെടുത്ത് പ്രസാധകരിൽനിന്നും എഴുത്തുകാരിൽനിന്നും ശേഖരിച്ച അഞ്ഞൂറോളം പുസ്തകങ്ങളോടെയായിരുന്നു ഗ്രന്ഥശാല തുറന്നത്. 1968ൽ ഗ്രന്ഥശാലക്ക് എ ഗ്രേഡ് പദവി ലഭിച്ചു. മിക്ക ദിനപത്രങ്ങളും വാരികകളും മാസികകളും സൗജന്യമായി ഗ്രന്ഥശാലക്ക് ലഭിച്ചു. രണ്ടായിരത്തോളം അന്തേവാസികളാണ് അന്ന് സാനറ്റോറിയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടതോടെ അന്തേവാസികളുടെ എണ്ണം കുറഞ്ഞു. പിന്നീട് നാട്ടുകാർക്ക് ഗ്രന്ഥശാലയിൽ അംഗത്വം നൽകി. റഫറൻസ് ഗ്രന്ഥങ്ങളുടെ അമൂല്യശേഖരം നാശത്തിെൻറ വക്കിലാണ്. വട്ടെഴുത്ത് ലിപിയിലുള്ള അപൂർവ താളിയോലകളുടെ ശേഖരവും ഗ്രന്ഥശാലയുടെ മുതൽക്കൂട്ടാണ്. ആദ്യ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്റർ മുൻകൈയെടുത്ത് വായനശാലക്ക് സ്വന്തമായി കെട്ടിടം അനുവദിച്ചു. അത് ഇപ്പോൾ ഒരു വർഷത്തോളമായി ലൈറ്റ് ഇല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഈ കെട്ടിടത്തിലാണ് പുസ്തകങ്ങളിൽ ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത്. ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് സാനറ്റോറിയം സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 1990ൽ പണിത കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. 2003 ജൂലൈയിൽ 55-ാം വാർഷികാഘോഷം നടന്നിരുന്നു. വായനതൽപരരായ നിരവധി ആൾക്കാർ പുസ്തകങ്ങൾ എടുക്കാൻ ദിനംപ്രതി എത്തിയിരുെന്നങ്കിലും ഇപ്പോൾ എത്തുന്നവരുടെ എണ്ണം കുറവാണെന്ന് ലൈബ്രേറിയൻ എം.കെ. കുഞ്ഞുകുഞ്ഞ് പറയുന്നു. -വള്ളികുന്നം പ്രഭ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story