Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:17 AM IST Updated On
date_range 20 Oct 2017 11:17 AM ISTവെള്ളക്കെട്ട്: പാലക്കാമറ്റത്ത് കൃഷിയിറക്കാനായില്ല
text_fieldsbookmark_border
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പാലക്കാമറ്റം പാടശേഖരത്തിൽ വെള്ളക്കെട്ട് മൂലം കൃഷിയിറക്കാനായില്ല. 200 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് കൃഷി മുടങ്ങിയത്. പാടശേഖരത്തിൽനിന്നുള്ള തോട് ചളിയും കാടും പായലും നിറഞ്ഞ് മൂടിയതോടെ ഒഴുക്ക് തടസ്സപ്പെട്ടതാണ് പാടശേഖരത്തിൽ വെള്ളക്കെട്ടിന് കാരണം. വർഷങ്ങളായി ഈ തോട്ടിൽനിന്ന് ചളി നീക്കാറില്ല. ഇടക്ക് കർഷകർ സ്വന്തം നിലയിൽ അത് നീക്കി കൃഷിയിറക്കിയിരുന്നു. എന്നാൽ, മണ്ണിടിഞ്ഞ് തോട് മൂടിയതോടെ കർഷകർക്ക് സ്വന്തം നിലയിൽ അത് ചെയ്യാനാകാത്ത സ്ഥിതിയാണ്. പാടശേഖരം കൃഷിയോഗ്യമാക്കാനിറങ്ങിയ ട്രാക്ടർ കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതോടെ കൃഷി ചെയ്യാനുളള നീക്കം കർഷകർ തൽക്കാലം ഉപേക്ഷിച്ച മട്ടാണ്. തോടിെൻറ ഇരുവശവും കെട്ടി സംരക്ഷിച്ച് ഒഴുക്ക് സുഗമമാക്കി പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതി പഞ്ചായത്തിന് നിവേദനം നൽകി. പ്രശ്നത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് കിസാൻ സഭ ജില്ല കമ്മിറ്റി അംഗം ജോളി കെ. പോൾ ആവശ്യപ്പെട്ടു. ഫോട്ടോ ഇ മെയിൽ അടിക്കുറിപ്പ്: പാലക്കാമറ്റം പാടശേഖരത്തിൽ ട്രാക്ടർ വെള്ളത്തിൽ മുങ്ങിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story