Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:47 AM GMT Updated On
date_range 20 Oct 2017 5:47 AM GMTജി.എസ്.ടി: മരവ്യാപാരവും പ്രതിസന്ധിയിൽ
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടിയിൽ കുരുങ്ങി സംസ്ഥാനത്തെ മരവ്യാപാരവും പ്രതിസന്ധിയിൽ. നികുതി ഇല്ലാതിരുന്ന റബർ തടിക്കും അറപ്പുകൂലിക്കും 18 ശതമാനമാണ് ജി.എസ്.ടി. ഫർണിച്ചർ നികുതി 14.5ൽനിന്ന് 28 ശതമാനമാക്കി. 14.5 ഉണ്ടായിരുന്ന നാടൻ മരങ്ങളുടെ നികുതി 18 ശതമാനമായി ഉയർത്തി. ഇതോടെ ഇൗ വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് ടിംബർ മർച്ചൻറ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരുമ്പ്, പ്ലാസ്റ്റിക്, കോൺക്രീറ്റ് ഉൽപന്നങ്ങളുടെ കടന്നുകയറ്റവും നോട്ട് നിരോധനവും മൂലം പ്രതിസന്ധി നേരിടുന്നതിനിടെയാണ് ജി.എസ്.ടി മൂലമുള്ള ആഘാതം. കർഷകരും മരവ്യാപാരികളും തൊഴിലാളികളുമൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. ഇൗ സാഹചര്യത്തിൽ നാടൻ മരങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കുക, റബർ തടിയുടെ വാങ്ങൽ നികുതി ഒഴിവാക്കുക, അറപ്പുകൂലിയുടെ നികുതി പിൻവലിക്കുക, ഫർണിച്ചർ വ്യവസായത്തെ സ്വയംതൊഴിലായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ നേതൃത്വത്തിൽ 26ന് തിരുവനന്തപുരത്ത് ഏജീസ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. ഇ.പി. ജയരാജൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് അസീസ് പാണ്ടിയാരപ്പിള്ളിൽ, രക്ഷാധികാരി ജോയി കാലടി, ജെയ്മോൻ പുളിന്താനം, ഷാജി മഞ്ഞക്കടമ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story