Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:47 AM GMT Updated On
date_range 20 Oct 2017 5:47 AM GMTനഴ്സ് സമരം: കെ.വി.എം ആശുപത്രി നിർത്തുന്നു
text_fieldsbookmark_border
ചേർത്തല: കെ.വി.എം ആശുപത്രിക്കുനേരെ ആക്രമണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മാനേജ്മെൻറ് അറിയിച്ചു. രോഗികൾ ഡിസ്ചാർജായി പോകുന്ന മുറക്ക് നിയമവിധേയമായി അടച്ചുപൂട്ടാനാണ് തീരുമാനമെന്ന് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. വി.വി. ഹരിദാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. നിയമാനുസരണം പരിശീലനം പൂർത്തിയാക്കി പോയ രണ്ട് നഴ്സുമാരെ ജോലിയിൽ തിരിെച്ചടുക്കണമെന്ന അന്യായ ആവശ്യത്തിെൻറ പേരിലാണ് ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ സമരം നടത്തുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ട്. പൊലീസ് സംരക്ഷണം ഉണ്ടായിട്ടും ആശുപത്രിക്കുനേരെ അക്രമ സമരങ്ങൾ വ്യാപിപ്പിക്കുകയാണ്. ആക്രമികളുടെ ശല്യം മൂലം മാനേജ്മെൻറിനും ജീവനക്കാർക്കും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും മാനേജ്മെൻറ് പറഞ്ഞു.
Next Story