Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:44 AM GMT Updated On
date_range 20 Oct 2017 5:44 AM GMTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പി.ജി ഏകജാലകം: ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു കോട്ടയം: എം.ജി പി.ജി ഏകജാലകം ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അർഹതനേടിയവർ വെള്ളിയാഴ്ച വൈകീട്ട് നാലിനുമുമ്പ് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. സപ്ലിമെൻററി അലോട്ട്മെൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതമാണ് പ്രവേശനം നേണ്ടേത്. ഈ മാസം 20നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെൻറ് റദ്ദാക്കും. പ്രാക്ടിക്കൽ ഒന്നാം വർഷ ബി.ഫാം (റഗുലർ/ സപ്ലിമെൻററി) ജൂലൈ 2017 പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ മൂന്നിന് ആരംഭിക്കും. വിശദ സമയക്രമം സർവകലാശാല വെബ്സൈറ്റിൽ. ഒന്നാം സെമസ്റ്റർ എം.ടെക് (എല്ലാ ബ്രാഞ്ചുകളും 2012, 2013, 2014 അഡ്മിഷൻ സപ്ലിമെൻററി, 2011 അഡ്മിഷൻ മേഴ്സി ചാൻസ്) ജൂൺ 2017 പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവാവോസി ഒക്ടോബർ 26ന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ നടക്കും. വിശദ സമയക്രമം സർവകലാശാല വെബ്സൈറ്റിൽ. എൻ.എസ്.എസ് ക്യാമ്പ് നാഷനൽ സർവിസ് സ്കീം വിദ്യാർഥികൾക്കായി ഒക്ടോബർ 24ന് നടത്താനിരുന്ന പ്രീ-ആർ.ഡി സെലക്ഷൻ ക്യാമ്പ് 26ന് രാവിലെ 9.30ന് കോട്ടയം അമലഗിരി ബി.കെ കോളജിൽ നടത്തും. താൽപര്യമുള്ള എൻ.എസ്.എസ് വളൻറിയർമാരുടെ പേരുവിവരം 23ന് വൈകീട്ട് നാലിനുമുമ്പ് സർവകലാശാല എൻ.എസ്.എസ് ഓഫിസിൽ ഇ--മെയിലിൽ നൽകണം. പരീക്ഷഫലം 2017 ഫെബ്രുവരിയിൽ നടത്തിയ അവസാനവർഷ ബി.എസ്സി. മോഡൽ 1 പാർട്ട് 2 ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺേട്രാൾ (യു.ജി.സി.) സപ്ലിമെൻററി/മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനും ഒക്ടോബർ 27വരെ അപേക്ഷിക്കാം. 2017 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.എസ്സി മോഡൽ ഒന്ന് പാർട്ട് ഒന്ന്, പാർട്ട് മൂന്ന് സബ്സിഡിയറി സപ്ലിമെൻററി /മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനും ഒക്ടോബർ 27വരെ അപേക്ഷിക്കാം. 2017 ഏപ്രിലിൽ എറണാകുളം ഗവ. ലോ കോളജിൽ നടത്തിയ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.എ എൽഎൽ.ബി സപ്ലിമെൻററി (2011നുമുമ്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ രണ്ടുവരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്സി ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനും ഒക്ടോബർ 26വരെ അപേക്ഷിക്കാം. എം.ജിയിൽ നാളെ പ്രവൃത്തിദിനം കോട്ടയം: ശനിയാഴ്ച മഹാത്മഗാന്ധി സർവകലാശാലക്ക് പ്രവൃത്തിദിനം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story