Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെട്രോളിയം അധിക...

പെട്രോളിയം അധിക നികുതി ഒഴിവാക്കാത്തത്​ ജനങ്ങളോടുള്ള വെല്ലുവിളി ^അനൂപ്​ ജേക്കബ്​

text_fields
bookmark_border
പെട്രോളിയം അധിക നികുതി ഒഴിവാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി -അനൂപ് ജേക്കബ് കൊച്ചി: സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ അധിക നികുതി ഒഴിവാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് പറഞ്ഞു. പാർട്ടി നടത്തുന്ന കേന്ദ്ര-സംസ്ഥാന ഒാഫിസുകളിലേക്കുള്ള മാർച്ചി​െൻറ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ബി.എസ്.എൻ.എൽ ഒാഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. രാജേന്ദ്ര മൈതാനത്തുനിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ബിജു മറ്റപ്പിള്ളി, രാജു പാണാലിക്കൽ, ബാബു വലിയവീടൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story