Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗ...

യോഗ കേ​ന്ദ്രത്തിനെതിരെ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന്​ സർക്കാർ

text_fields
bookmark_border
കൊച്ചി: മിശ്രവിവാഹിതയായ യുവതിയെ തടങ്കലിൽവെച്ച് പീഡിപ്പിച്ചെന്ന കേസിൽ തൃപ്പൂണിത്തുറയിലെ ശിവശക്തി ഹൈകോടതിയിൽ. നിർബന്ധിത മതപരിവർത്തനം നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സർക്കാർ ബോധിപ്പിച്ചു. യോഗ കേന്ദ്രത്തിനെതിരെ നൽകിയ പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതിക്കാരി ഡോ. ശ്വേത ആരോപിച്ചപ്പോഴാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. ശ്വേതയെ വിട്ടുകിട്ടാൻ ഭർത്താവ് തൃശൂർ സ്വദേശി റിേൻറാ ഐസക് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് യോഗ കേന്ദ്രത്തിലെ പീഡനത്തിനെതിരെ യുവതി പരാതി നൽകിയിരുന്നത്. മതസ്പർധയുണ്ടാക്കലുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പരാതി നൽകിയെങ്കിലും ഇതും സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ശ്വേതയുടെ ആേക്ഷപം. സർക്കാറി​െൻറ വിശദീകരണത്തെത്തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. യോഗ കേന്ദ്രത്തിനെതിരെ സമാന പരാതിയുള്ള കണ്ണൂർ സ്വദേശിനി ശ്രുതിയുടെ ഹരജിയിൽ കോടതി വ്യാഴാഴ്ച വിധി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story