Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:12 AM IST Updated On
date_range 20 Oct 2017 11:12 AM ISTവിദേശ പണമിടപാട് സ്ഥാപനത്തിൽനിന്ന് കറൻസികൾ കവർന്നതായി പരാതി
text_fieldsbookmark_border
കോതമംഗലം: നഗരത്തിലെ സ്വകാര്യ . വ്യാഴാഴ്ച ഉച്ചയോടെ സ്ഥാപനത്തിലെത്തിയ രണ്ട് വിദേശികളാണ് ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്ന വിദേശ കറൻസികൾ തട്ടിയെടുത്തത്. മാസങ്ങൾക്ക് മുമ്പ് സ്ഥാപനത്തിലെത്തി കറൻസികൾ മാറ്റിയെടുത്ത പരിചയം സ്ഥാപിച്ച ജോർദാൻ സ്വദേശികൾ എന്ന് പരിചയപ്പെടുത്തിയവരാണ് തട്ടിപ്പ് നടത്തിയെതന്ന് സംശയിക്കുന്നു. വ്യാഴാഴ്ച ഉച്ചയോടെ എത്തിയ ഇവർ ഇന്ത്യൻ കറൻസിക്ക് പകരം വിദേശ കറൻസി കൈമാറാൻ തയാറാവുകയായിരുന്നു. ഇതനുസരിച്ച് കടയുടമ വിദേശ കറൻസികൾ കൈമാറുകയും ചെയ്തു. കറൻസികൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനിെട വിദേശികളിൽ ഒരാൾ പെർഫ്യും ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. പെർഫ്യും വാങ്ങിയ ശേഷം പണം കൈമാറാൻ പിന്നീട് എത്താം എന്നറിയിച്ച് വിദേശികൾ മടങ്ങി. ഇവർ മടങ്ങിയശേഷമാണ് പരിശോധനക്ക് നൽകിയ കറൻസികൾ മടക്കിനൽകിയില്ല എന്ന് കടയുടമ അറിയുന്നത്. സ്ഥാപനത്തിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കടയുടമ െപാലീസിൽ പരാതി നൽകി. കോതമംഗലം െപാലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story