Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:12 AM IST Updated On
date_range 20 Oct 2017 11:12 AM ISTപതിവ് തെറ്റിക്കാതെ മട്ടാഞ്ചേരി കുരുമുളക് എക്സ്ചേഞ്ചിൽ മുഹൂർത്തക്കച്ചവടം
text_fieldsbookmark_border
മട്ടാഞ്ചേരി: പരമ്പരാഗത രീതിയിൽ അല്ലെങ്കിലും ദീപാവലിയുടെ മുഹൂർത്തക്കച്ചവടം പതിവുപോലെ ഇക്കൊല്ലവും മട്ടാഞ്ചേരിയിലെ കുരുമുളക് എക്സ്ചേഞ്ചിൽ നടന്നു. 11 ടൺ കുരുമുളകാണ് വ്യാപാരത്തിനെത്തിയത്. മുൻ പ്രവൃത്തി ദിവസത്തെക്കാൾ കുറഞ്ഞ വിലയ്ക്കാണ് കച്ചവടം നടന്നത്. അൺഗാർബിൾഡ് കുരുമുളക് ക്വിൻറലിന് 43,125 രൂപക്കും ഗാർബിൾഡ് കുരുമുളക് 43,425 രൂപക്കുമാണ് വ്യാഴാഴ്ച കച്ചവടമായത്. 2073 സാവന്ത് മാസത്തിെൻറ അവസാന ദിവസമായിരുന്നു വ്യാഴാഴ്ച. ഗുജറാത്തി കച്ചവട സ്ഥാപനങ്ങളിൽ ചില സ്ഥലങ്ങളിലെങ്കിലും പരമ്പരാഗത രീതിയിൽ പുതിയ കണക്കുപുസ്തകം ഇന്ന് തുറക്കപ്പെടും. വ്യാഴാഴ്ച ഇതിന് മുന്നോടിയായ ലക്ഷ്മി പൂജ വ്യാപാരസ്ഥാപനങ്ങളിൽ നടന്നു. നേരേത്ത, ഔട്ട് ക്രൈ സമ്പ്രദായത്തിലായിരുന്നു കുരുമുളകിെൻറ ലേല കച്ചവടം നടന്നിരുന്നത്. ജ്യൂ ടൗണിൽ തെരുവിൽവരെ കേൾക്കാവുന്ന രീതിയിൽ ഉച്ചത്തിൽ വില വിളിച്ചുപറയുന്ന സമ്പ്രദായം വർഷങ്ങൾക്കുമുമ്പ് അവസാനിച്ചു. ഇപ്പോൾ ലേലമെല്ലാം ഓൺലൈനിൽ ആയതോടെ വിളിച്ചുപറയലും ആളുകളുടെ ബഹളവുമൊന്നും ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story