Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടയാറിൽ പിടികൂടിയ...

എടയാറിൽ പിടികൂടിയ യൂറിയ കാർഷികാവശ്യത്തിനുള്ളത്; കമ്പനി ഉടമക്കെതിരെ കേസ്

text_fields
bookmark_border
കടുങ്ങല്ലൂർ: എടയാറിൽനിന്ന് പിടികൂടിയ യൂറിയ കാർഷികാവശ്യത്തിനുള്ളതാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടർന്ന് എടയാർ വ്യവസായമേഖലയിലെ പശക്കമ്പനിക്കെതിരെ ബിനാനിപുരം പൊലീസ് കേസെടുത്തു. എടയാർ വ്യവസായമേഖലയിലെ ഒരു പശക്കമ്പനിയിൽനിന്ന് ബുധനാഴ്ച വൈകീട്ട് ഒരുലോഡ് യൂറിയയാണ് പൊലീസ് പിടികൂടിയത്. കാർഷികാവശ്യത്തിനുള്ള യൂറിയയാണ് വ്യവസായിക ആവശ്യത്തിന് എത്തിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞതോടെ ബിനാനിപുരം എസ്‌.ഐ സ്റ്റെപ്റ്റോ ജോണി​െൻറ നേതൃത്വത്തിൽ െപാലീസെത്തി വാഹനവും യൂറിയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, വ്യാഴാഴ്ച രാവിലെ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബബിത, കൃഷി ഓഫിസർ ലത എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ െപാലീസ് സ്‌റ്റേഷനിലെത്തി പരിശോധിച്ചു. കാർഷികാവശ്യത്തിനുള്ള 167 ചാക്ക് യൂറിയാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ജില്ല കൃഷി ഓഫിസർക്ക് നൽകുന്ന റിപ്പോർട്ട് പിന്നീട് കലക്ടർക്ക് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story