Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:12 AM IST Updated On
date_range 20 Oct 2017 11:12 AM ISTവളന്തകാട് ദ്വീപിലേക്ക് പാലവും റോഡും നിർമിക്കാൻ നാട്ടുകാർ പ്രക്ഷോഭത്തിൽ
text_fieldsbookmark_border
മരട്: വളന്തകാട് ദ്വീപിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും പാലവും റോഡും നിർമിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രേക്ഷാഭത്തിൽ. ഇതിെൻറ ഭാഗമായി വളന്തകാട് ദ്വീപ് ജനകീയ സമിതി മരട് നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. റോഡും പാലവും നിർമിക്കുക, കായൽ മലിനീകരണവും കൈയേറ്റവും തടയുക, സ്പീഡ് ബോട്ടുകളുടെ സഞ്ചാരം നിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. 46ഓളം പട്ടികജാതി കുടുംബങ്ങളാണ് ദ്വീപിൽ താമസിക്കുന്നത്. ഭൂരിപക്ഷം പേരും മത്സ്യമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പൊതുവഴിയും യാത്ര സൗകര്യങ്ങളും ഇല്ലാത്ത മരട് നഗരസഭയിലെ ഏക പ്രദേശമാണ് വളന്തകാട്. നഗരസഭയിലെ മറ്റെല്ലാ കുടിവെള്ളക്ഷാമവും വോൾട്ടേജ്ക്ഷാമവും ഏറക്കുറെ പരിഹരിക്കപ്പെട്ടെങ്കിലും പൊതുവഴിയില്ലാത്തത് ദ്വീപ് നിവാസികെളയാകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സഞ്ചരിക്കാൻ ആകെയുള്ള പാടവരമ്പുകൾ മഴക്കാലത്തും വേലിയേറ്റ സമയത്തും വെള്ളത്തിൽ മുങ്ങും. അതിലൂടെ നീന്തി വേണം വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് കടത്തുകടവിലെത്തി മറുകരയെത്താൻ. അപേക്ഷകളും നിവേദനങ്ങളുമായി നിരവധി പ്രാവശ്യം ഓഫിസുകൾ കയറിയിറങ്ങിയിട്ടും അധികാരികൾ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കൊട്ടാരം ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭ ഓഫിസിന് മുന്നിൽ സമാപിച്ചു. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ധർണ ഉദ്ഘാടനം ചെയ്തു. ശോഭ സിറ്റി എന്ന കമ്പനി ദ്വീപിെൻറ നല്ലൊരു ഭാഗം സ്വന്തമാക്കിയിരിക്കുകയാണെന്നും ഭാവിയിൽ ദ്വീപ് പൂർണമായും അവരുടെ കൈയിലായേക്കാമെന്ന സ്ഥിതിയാണുള്ളതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഡിവിഷൻ കൗൺസിലർ രതി ദിവാകരൻ അധ്യക്ഷത വഹിച്ചു. ഡി.എസ്.എസ് ജില്ല സെക്രട്ടറി പി.പി. സന്തോഷ്, പട്ടികജാതി ക്ഷേമസമിതി തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി കെ.എ. രാജേന്ദ്രൻ, തണൽ ഫൗണ്ടേഷൻ പ്രതിനിധി വി.ഒ. ജോണി, സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി എ.എം. മുഹമ്മദ്, ടി.എസ്. ബാലകൃഷ്ണൻ, പി.ബി. മഹേശൻ, കെ.പി. പുരുഷൻ എന്നിവർ സംസാരിച്ചു. ജനകീയ സമിതി പ്രസിഡൻറ് എ.കെ. ഗോപി സ്വാഗതവും കെ.ബി. ബാബു നന്ദിയും പറഞ്ഞു. ചെയർപേഴ്സെൻറ ചേംബറിൽ നടന്ന ചർച്ചയിൽ ശോഭ സിറ്റിക്ക് ഏഴുദിവസത്തിനകം കത്ത് നൽകാനും ചെയർപേഴ്സെൻറ സാന്നിധ്യത്തിൽ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്താനും തീരുമാനിച്ചതിെനത്തുടർന്ന് സമരം അവസാനിപ്പിച്ചു. കാപ്ഷൻ es1 valanthakad വളന്തകാട് നിവാസികൾ മരട് നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story