Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരപ്പട്ടി...

മരപ്പട്ടി എലിപ്പെട്ടിയിൽ കുടുങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരമധ്യത്തിലെ കടയിൽനിന്നും മരപ്പട്ടിയെ പിടികൂടി. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ വാരിക്കാട്ട് നൗഷാദി​െൻറ ഉടമസ്ഥതയിലുള്ള വി.എം. മെറ്റൽസ് ആൻഡ് പ്ലാസ്റ്റിക് കടയിൽ നിന്നുമാണ് മരപ്പട്ടിയെ പിടികൂടിയത്. കടയിൽ സ്ഥിരമായി രാത്രി കാലങ്ങളിൽ സാധനങ്ങൾ നശിപ്പിക്കുന്നതിനാൽ സ്ഥാപിച്ച എലിപ്പെട്ടിയിലാണ് മരപ്പട്ടി കുടുങ്ങിയത്. ബുധനാഴ്ച രാവിലെ കട തുറന്നപ്പോഴാണ് യ നിലയിൽ കണ്ടെത്തിയത്. ഒന്നര കിലോയോളം തൂക്കമുണ്ടായിരുന്നു മരപ്പട്ടിക്ക്. നിരവധിയാളുകളാണ് മരപ്പട്ടിയെ കാണാനെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മരപ്പട്ടിയെ കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story