Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:12 AM IST Updated On
date_range 19 Oct 2017 11:12 AM IST20 ലക്ഷം രൂപക്കുമേൽ കള്ളക്കടത്ത് നടത്തുന്നവരെ അറസ്റ്റ് ചെയ്തുതുടങ്ങി
text_fieldsbookmark_border
നെടുമ്പാശ്ശേരി: സംസ്ഥാനത്തേക്ക് സ്വർണം കള്ളക്കടത്ത് വർധിച്ചതിനെ തുടർന്ന് 20 ലക്ഷം രൂപക്ക് മുകളിൽ കള്ളക്കടത്ത് നടത്തുന്നവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തുതുടങ്ങി. നേരത്തേ, ഒരു കോടിക്ക് മുകളിലുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇനി മുതൽ ഒരു കോടിക്ക് മുകളിൽ കള്ളക്കടത്ത് നടത്തുന്നവരെ അറസ്റ്റ് ചെയ്ത് സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഹാജരാക്കുന്നതിന് പുറമേ, തുടരന്വേഷണം നടത്തി െകാെഫപോസ ചുമത്താനാണ് തീരുമാനം. െകാെഫപോസ ചുമത്തപ്പെട്ടാൽ ഒരു വർഷം കരുതൽ തടങ്കലിൽ കഴിയണം. സ്വർണം കള്ളക്കടത്തുമായി പിടിയിലായവർ ഏറെയും ഇടനിലക്കാരാണ്. ഒരു കിലോയിൽ താഴെ സ്വർണം കൊണ്ടുവന്നാൽ അറസ്റ്റിലാകില്ലെന്ന് വിശ്വസിപ്പിച്ചാണ് പലരെയും റാക്കറ്റ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇനി മുതൽ അറസ്റ്റിലായാൽ അര ലക്ഷം രൂപയും രണ്ടാൾ ജാമ്യവുമുണ്ടെങ്കിൽ മാത്രമേ കസ്റ്റംസ് ജാമ്യത്തിൽ വിടൂ. പിടിച്ചെടുത്ത സ്വർണം പൂർണമായി കണ്ടുകെട്ടും. സ്വർണത്തിെൻറ മൂല്യം കണക്കാക്കി വലിയൊരു തുക പിഴയായി നൽകിയാലേ കേസ് അവസാനിക്കൂ. പിഴയടച്ചില്ലെങ്കിൽ കസ്റ്റംസിന് നേരിട്ട് പ്രതിയുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാം. നിയമപ്രകാരം ആറുമാസമെങ്കിലും പ്രവാസ ജീവിതം നയിച്ചവർക്കാണ് സ്വർണം കൊണ്ടുവരാൻ കഴിയുക. നികുതിയില്ലാതെ പുരുഷന്മാർക്ക് അമ്പതിനായിരം രൂപയുടെയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും സ്വർണം കൊണ്ടുവരാം. 10 ശതമാനം നികുതിയടച്ച് ഒരു കിലോ സ്വർണം വരെ കൊണ്ടുവരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story