Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:08 AM IST Updated On
date_range 19 Oct 2017 11:08 AM ISTഎടത്വ ജലോത്സവം: ഇടയൻ വള്ളം വീണ്ടും ജേതാക്കൾ
text_fieldsbookmark_border
കുട്ടനാട്: ടൗൺ ബോട്ട് ക്ലബിെൻറ ആൻറപ്പൻ അമ്പിയായം എവർറോളിങ് േട്രാഫിക്ക് വേണ്ടിയുള്ള രണ്ടാമത് എടത്വ ജലോത്സവത്തിൽ ജെറോം ജയിംസ് കേളമംഗലം ക്യാപ്റ്റനായ ഇടയൻ വള്ളം വീണ്ടും ജേതാക്കൾ. മണിക്കുട്ടൻ കേളമംഗലം ക്യാപ്റ്റനായ സെൻറ് സെബാസ്റ്റ്യൻ വള്ളത്തിനെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. വെപ്പുവള്ളങ്ങളുടെ മത്സരത്തിൽ കറുകയിൽ ജേതാക്കളായി. നൂറിലേറെ ചെറുവള്ളങ്ങളാണ് പങ്കെടുത്തത്. ഒരുതുഴ മുതൽ അഞ്ചുതുഴ വരെയുള്ള തടി, ഫൈബർ ഉൾപ്പെടെ വെപ്പുവള്ളങ്ങളുടെ മത്സരവുമാണ് നടന്നത്. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ് മാസ്ഡ്രിൽ സല്യൂട്ടും തങ്കച്ചൻ പാട്ടത്തിൽ മാസ്ഡ്രില്ലും നടത്തി. എടത്വ പഞ്ചായത്ത് അംഗം മീര തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. ചെയർമാൻ സിനുകുമാർ രാധേയം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ഐ ആനന്ദബാബു സമ്മാനദാനം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കച്ചൻ ആശാംപറമ്പിൽ ആദരിച്ചു. ആനപ്രമ്പാൽ മാർത്തോമ പള്ളി വികാരി കെ.ഇ. ഗീവർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോൻസി സോണി, പഞ്ചായത്ത് അംഗങ്ങളായ ജയിൻ മാത്യു, മീര തോമസ്, ബെറ്റി ജോസഫ്, കുരുവിള ജോസഫ്, ബൈജു ജോസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് കുര്യച്ചൻ മാലിയിൽ, ജോണിക്കുട്ടി തുരുത്തേൽ, തോമസുകുട്ടി വള്ളപുരക്കൽ, ജയൻ ജോസഫ് പുന്നപ്ര, ജോൺസൺ എം. പോൾ, എൻ.ജെ. സജീവ് എന്നിവർ സംസാരിച്ചു. സ്കൂൾ വികസന പദ്ധതിക്ക് പണം സമാഹരിച്ചു ചേർത്തല: സ്കൂള്‍ വികസനത്തിന് മൂന്നുമണിക്കൂർകൊണ്ട് പത്ത് ലക്ഷം സമാഹരിച്ചു. വെള്ളിയാകുളം ഗവ. യു.പി സ്കൂൾ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സ്കൂൾ ആക്കുന്നതിെൻറ ഭാഗമായാണ് ഫണ്ട് സമാഹരണം നടത്തിയത്. ഗവ. സ്കൂളുകൾക്ക് മാതൃകയായി ജനകീയ മുന്നേറ്റത്തിലുടെ സ്കൂളിന് ചുറ്റുമുള്ള വാർഡുകളിൽനിന്ന് 72 സ്ക്വാഡ് തിരിഞ്ഞ് അധ്യാപകരും രക്ഷാകർത്താക്കളും വാർഡ് വികസനസമിതി അംഗങ്ങളും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചേർന്നാണ് തുക സമാഹരിച്ചത്. ഈ തുക ഉപയോഗിച്ച് 11 സ്കൂളുകൾ ഹൈടെക് ആക്കാൻ കഴിയും. ഡിജിറ്റൽ പ്രഖ്യാപനം നവംബറിൽ നടത്താനുള്ള തയാറെടുപ്പിലാണ് സ്കൂൾ വികസനസമിതി. സമാഹരിച്ച തുക തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ സ്കൂളിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. ബേബി കമലം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഡി. ബിനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. ജ്യോതിസ്, വി.കെ. മുകുന്ദൻ, രതീഷ്, വി.കെ. പൊന്നപ്പൻ, ബൈജു മഞ്ചാടിക്കരി, കെ.എൻ. പുഷ്പാകരൻ, ഹെഡ്മാസ്റ്റർ ഡി. ബാബു, അധ്യാപകരായ ആർ. സന്തോഷ് കുമാർ, കെ.ഡി. ഷൈലജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story